മഴ കനക്കും; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്.

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ അടുത്ത രണ്ട് ദിവസങ്ങളിൽ അതി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കണ്ണൂർ,കാസർകോട്,കോഴിക്കോട് ജില്ലകളിൽ ഇന്ന് ഓറ‍ഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. നാളെ കാസര്‍കോട് ജില്ലയില്‍ റെഡ് അലര്‍ട്ട് നല്‍കിയിട്ടുണ്ട്.

വരും ദിവസങ്ങളില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ മഴ കനക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. ഇന്ന് കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലും നാളെ കാസര്‍കോട് ജില്ലയില്‍ റെഡ് അലര്‍ട്ടും കണ്ണൂ,ര്‍ കോഴിക്കോട് ജില്ലകളിലുമാണ് ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നും നാളെയും ഈ ജില്ലകളില്‍ ശക്തമോ അതി ശക്തമോ ആയ മഴയുണ്ടായേക്കും. എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ആലപ്പുഴ, എറണാകുളം,ഇടുക്കി പാലക്കാട് മലപ്പുറം,വയനാട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴക്കുള്ള മുന്നറിയിപ്പ് വന്ന പശ്ചാത്തലത്തിൽ ബന്ധപ്പെട്ട സർക്കാർ വകുപ്പുകളോട് തയ്യാറെടുപ്പുകൾ നടത്താനും താലൂക്ക് തലത്തിൽ കൺട്രോൾ റൂമുകൾ ആരംഭിക്കുവാനും ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകി.പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഉരുൾപൊട്ടൽ സാധ്യതയുളളതിനാൽ രാത്രി സമയത്ത് മലയോര മേഖലകളിലേക്കുളള യാത്ര ഒഴിവാക്കാണമെന്നും അധികൃതർ ആവശ്യപ്പെട്ടു. ജൂൺ 23ന് കോഴിക്കോട്,കാസർകോട് ജില്ലകളിലും യെല്ലോ അലർട്ടും കണ്ണൂര്‍ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

error: Content is protected !!