ബിജെപിയോട് ശത്രുതയില്ലെന്ന്‌ രാജ്‌മോഹന്‍ ഉണ്ണിത്താന്‍

തിരുവനന്തപുരം: ബിജെപിയോട് ശത്രുതയില്ലെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍. കാസര്‍കോട്ടെ എംപി എന്ന നിലയില്‍ തനിക്ക് ബിജെപിയോടു ശത്രുതാ മനോഭാവമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് എത്തിയപ്പോഴായിരുന്നു ഉണ്ണിത്താന്റെ പതികരണം.
ഫിഷറീസിന് പ്രത്യേക മന്ത്രാലയം വേണമെന്ന് പാര്‍ലമെന്റില്‍ ആവശ്യപ്പെടുമെന്ന് തൃശൂര്‍ എംപി ടി.എന്‍ പ്രതാപന്‍ പറഞ്ഞു. എംപിയെന്ന നിലയില്‍ കേരളത്തിലെ പൊതുപ്രശ്‌നങ്ങളില്‍ ഇടപെടുമെന്നു ചാലക്കുടി എംപി ബെന്നി ബഹനാനും പ്രതികരിച്ചു.

error: Content is protected !!