ഓടിക്കൊണ്ടിരുന്ന ബസിനു മുകളില്‍ ഇലക്‌ട്രിക് പോസ്റ്റ് ഒടിഞ്ഞുവീണു

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുകളില്‍ 11 കെവി ഇലക്‌ട്രിക് പോസ്റ്റ് ഒടിഞ്ഞുവീണു. കാരേറ്റ്- വര്‍ക്കല റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ചിത്തിര എന്ന സ്വകാര്യ ബസ്സിന്‌ മുകളില്‍ ആണ് പോസ്റ്റ് ഒടിഞ്ഞു വീണത്.

വര്‍ക്കല ക്ഷേത്ര റോഡിന് സമീപം താഴ്ന്നുകിടന്ന വൈദ്യുത കമ്പി ബസില്‍ കുരുങ്ങി വലിയുകയും ദുര്‍ബലാവസ്ഥയിലായിരുന്ന ഇരുമ്പ് തൂണ്‍ ബസിന് മുകളിലേക്ക് വീഴുകയുമായിരുന്നു. ഉടന്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനാലും എതിരെ വാഹനങ്ങള്‍ വരാതിരുന്നതും വന്‍ അപകടം ഒഴിവാക്കി.

error: Content is protected !!