ചെറുപുഴയില്‍ കെഎസ്ആര്‍ടിസി ബസ്സും സ്വകാര്യ ബസും കൂട്ടിയിടിച്ച് വിദ്യാര്‍ഥികളടക്കം നിരവധിപേര്‍ക്ക് പരിക്ക്

ചെറുപുഴയില്‍ കെഎസ്ആര്‍ടിസി ബസ്സും സ്വകാര്യ ബസും കൂട്ടിയിടിച്ച് വിദ്യാര്‍ഥികളടക്കം നിരവധിപേര്‍ക്ക് പരിക്ക്

ചെറുപുഴ അരീയിരുത്തിയില്‍ കെഎസ്ആര്‍ടിസി ബസ്സും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. ചെറുപുഴയില്‍ നിന്നും കമ്പല്ലൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെ എസ് ആര്‍ ടി.സി ബസും കൂട്ടിയിടിക്കുകയായിരുന്നു.

ഇന്നു രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. പരിക്കേറ്റ പത്തോളം യാത്രക്കാരെ വിവിധ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല

error: Content is protected !!