സി.​ഒ.​ടി ന​സീ​റി​നെ​തി​രാ​യ വ​ധ​ശ്ര​മം: സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്

കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ല സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി സി.​ഒ.​ടി ന​സീ​റി​നെ ആ​ക്ര​മി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ന​സീ​റി​നെ കാ​യ്യ​ത്ത് റോ​ഡി​ൽ മൂ​ന്നം​ഗ സം​ഘം വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്താ​യ​ത്. ന​സീ​റി​നെ ബൈ​ക്ക് ഇ​ടി​പ്പി​ച്ച ശേ​ഷ​മാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. ആ​യു​ധ​ങ്ങ​ളു​മാ​യെ​ത്തി​യ സം​ഘ​ത്തെ ക​ണ്ട​യു​ടെ ന​സീ​ർ ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​കയും എ​ന്നാ​ൽ പി​ന്തു​ട​ർ​ന്ന് വെ​ട്ടി​വീ​ഴ്ത്തു​ക​യു​മാ​യി​രു​ന്നു.

ക​ഴി​ഞ്ഞ മാ​സം 18-ാം തീ​യ​തി രാ​ത്രി​യാ​ണ് ന​സീ​ർ ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ള​ശേ​രി സ്വ​ദേ​ശി റോ​ഷ​ൻ, വേ​റ്റു​മ്മ​ൽ സ്വ​ദേ​ശി ശ്രീ​ജ​ൻ, ക​തി​രൂ​ര്‍ സ്വ​ദേ​ശി അ​ശ്വ​ന്ത് എ​ന്നി​വ​ർ പി​ടി​യി​ലാ​യി​രു​ന്നു.

error: Content is protected !!