പതിനെട്ടുകാരിയെ ബലാത്സംഗം ചെയ്ത കുറ്റിയാട്ടൂര്‍ സ്വദേശിയായ ബസ് ക്ലീനറെ അറസ്റ്റ് ചെയ്തു.

കണ്ണൂര്‍: ബസ്സില്‍ നിന്നും പരിചയപ്പെട്ട പതിനെട്ടുകാരിയെ ബലാത്സംഗം ചെയ്ത ബസ് ക്ലീനറെ അറസ്റ്റു ചെയ്തു.
മയ്യിൽ- കണ്ണൂർ റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസിലെ ക്ലീനർ കുറ്റ്യാട്ടൂർ സ്വദേശി പുതിയപുരയിൽ ബൈജു (32) ആണ് അറസ്റ്റിലായത്.ബസിൽ വെച്ച് പരിചയപ്പെട്ട സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അഴിക്കോട് സ്വദേശിനിയായ പതിനെട്ടുകാരിയെയാണ് ഇയാൾ ബലാൽസംഗം ചെയ്തത്. യുവതിയുടെ ഫോൺ നമ്പർ വാങ്ങി ഇയാൾ വാട്ട്സപ്പ് സന്ദേശം അയക്കുയും സൗഹൃദം സ്ഥാപിക്കുകയുമായിരുന്നു.

കഴിഞ്ഞ മാസം 29 ന് മയ്യിൽ പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ആശുപത്രിയിൽ ചികിൽസയിലാണെന്നും അങ്ങോട്ട് വരണമെന്നും യുവതിയോട് ആവശ്യപ്പെട്ടു. ആശുപത്രിയിൽ എത്തിയ യുവതിയെ മൊബൈൽ ഫോണിലെ ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് മുറിയിൽ വെച്ച് ബലാൽസംഗം ചെയ്യുകയായിരുന്നു. തുടർന്ന് യുവതി കഴിഞ്ഞ ദിവസം വളപട്ടണം പോലിസിൽ പരാതി നൽകുകയായിരുന്നു സംഭവം നടന്നത് മയ്യിൽ സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് അവിടെക്ക് കൈമാറുകയായിരുന്നു.പ്രതിയെ വൈദ്യപരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കും.

error: Content is protected !!