തളിപ്പറമ്പില്‍ മൊബൈല്‍ ഷോപ്പില്‍ നിന്നും ഒരു ലക്ഷത്തിലേറെ വില വരുന്ന മൊബൈല്‍ ഫോണുകള്‍ കവര്‍ച്ച ചെയ്തു.

തളിപ്പറമ്പ്: തളിപ്പറമ്പിൽ വീണ്ടും മോഷ്ടാക്കളുടെ വിളയാട്ടം. മൊബൈൽ ഷോപ്പിൽ നിന്നും ഒരു ലക്ഷം രൂപയിലേറെ വിലവരുന്ന ആറ് ഫോണുകൾ കവർച്ച ചെയ്തു. മെയിൻ റോഡിൽ ബി ഇ എം എൽ പി സ്കൂളിന് സമീപത്തെ ഭാരത് കോംപ്ലക്സിലുള്ള കുപ്പം സ്വദേശി എസ്.പി.ഹനീഫയുടെ ഹല മൊബൈൽ ഷോപ്പാണ് ഷട്ടർ തകർത്ത് അകത്തുകയറി ഫോണുകൾ കവർന്നത്. ഇന്ന് പുലർച്ചെയാണ് മോഷണം നടന്നതെന്ന് കരുതുന്നു. മഴ ആരംഭിച്ചതോടെ തളിപ്പറമ്പിൽ വീണ്ടും മോഷ്ടാക്കളുടെ വിളയാട്ടം തുടങ്ങിയിരിക്കയാണ്. ഇന്നലെ പുലർച്ചെ ഹൈവേയിലെ ഫോണോ മൊബൈൽ ഷോപ്പിൽ കവർച്ചക്ക് എത്തിയ മോഷ്ടാവ് ഷട്ടർ തകർത്തിരുന്നുവെങ്കിലും മോഷണം നടത്താൻ കഴിഞ്ഞില്ല. തളിപ്പറമ്പ് സി ഐ എ.അനിൽകുമാർ, എസ് ഐ കെ.കെ.പ്രശോഭ് എന്നിവർ സ്ഥലത്തെത്തി അന്വേഷണം നടത്തി. വ്യാപാരി നേതാക്കളായ കെ.എസ്.റിയാസ്, വി.താജുദ്ദീൻ, കെ.വി.ഇബ്രാഹിം കുട്ടി എന്നിവരും വിവരമറിഞ്ഞ് സ്ഥലത്തെത്തിയിരുന്നു.

error: Content is protected !!