ഷുഹൈബ് വധക്കേസ്: സിബിഐ അന്വേഷണത്തിനെതിരേ സര്‍ക്കാര്‍ അപ്പീല്‍ ഇന്ന്.

കൊച്ചി: ഷുഹൈബ് വധക്കേസ് സിബിഐയ്ക്ക് വിട്ടത് ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സുപ്രീംകോടതി അഭിഭാഷകനായ വിജയ് അന്‍സാരിയാണ് സര്‍ക്കാരിനായി ഹാജരാകുന്നത്. കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം ഒരു വര്‍ഷം മുമ്പ് സിംഗിള്‍ ബെഞ്ച് സിബിഐക്ക് വിട്ടിരുന്നു. എന്നാല്‍, സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ക്കുകയായിരുന്നു. അന്വേഷണം പൂര്‍ത്തിയായതാണെന്നും ഗൂഡാലോചന അടക്കം വിശദമായി അന്വേഷിച്ചതാണെന്നും കേന്ദ്ര ഏജന്‍സി വേണ്ടെന്നുമാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.

error: Content is protected !!