തളിപ്പറമ്പില്‍ വെച്ച് കാണാതായ കുട്ടിയെ കണ്ടെത്തി ബന്ധുക്കള്‍ക്ക് കൈമാറി.

കണ്ണൂര്‍: രണ്ടു ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ തളിപ്പറമ്പ് നെല്ലിപ്പറമ്പ് സ്വദേശിയായ കുട്ടിയെ കണ്ടെത്തി ബന്ധുക്കള്‍ക്ക് കൈമാറി. ബാംഗ്ലൂര്‍ കലാശിപ്പാളയത്തിലെ ഒരു ടൂറിസ്റ്റ് ഹോമില്‍ നിന്നാണ് ഇന്നലെ രാത്രി കുട്ടിയെ കണ്ടെത്തിയത്. മദ്രസയിലേക്ക് പോയി പിന്നീട് തിരിച്ചു വരാതിരുന്ന നെല്ലിപ്പറമ്പിലെ റഹ്മത്തുള്ള എന്ന 14 കാരനെയാണ് കണ്ടു കിട്ടിയത്.

കുട്ടി ബാംഗ്ലൂര്‍ ഭാഗത്തേക്കുള്ള ബസ്സില്‍ കയറിയതായി സംശയമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് കുട്ടിയെ കണ്ടെത്താന്‍ വേണ്ടി എഐകെഎംസിസി ബെഗളൂരു ഘടകം പ്രവര്‍ത്തകര്‍ സജീവമായി രംഗത്തിറങ്ങി. തിരച്ചിലിനിടെയാണ് കുട്ടിയെ കണ്ടെത്താനായത്. കുട്ടിയെ പിന്നീട് ബന്ധുക്കള്‍ക്ക് കൈമാറി.

error: Content is protected !!