ജ്ഞാനപീഠ ജേതാവ് ഗിരീഷ് കർണാഡ് അന്തരിച്ചു

ബംഗളൂരു: പ്രശസ്ത കന്നട എഴുത്തുകാരനും നാടകകൃത്തും നടനുമായ ഗിരീഷ് കർണാട്(81) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. സാഹിത്യത്തിനുള്ള ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ജ്ഞാനപീഠപുരസ്കാരം ലഭിച്ച ഏഴു കന്നഡിഗരിൽ ഒരാളാണ് ഗിരീഷ് കർണാഡ്. രാജ്യം പത്മശ്രീ, പത്മഭൂഷൺ പുരസ്കാരങ്ങൾ സമ്മാനിച്ച് ഗിരീഷ് കർണാഡിനെ ആദരിച്ചു. ബംഗളൂരുവിൽ ഗൗരി ലങ്കേഷ് അനുസ്മരണത്തില്‍ പങ്കെടുക്കവെ ‘ഞാനും അര്‍ബന്‍ നക്‌സലാണ്’ എന്ന പ്ലക്കാര്‍ഡ് കഴുത്തലണിഞ്ഞതിന്റെ പേരില്‍ ഗിരീഷ് കര്‍ണാഡിനെതിരെ പൊലീസ് കേസെടുത്തിരുന്നു. സിനിമാ രംഗത്തും സജീവമായിരുന്ന ഗിരീഷ് കർണാഡ് മലയാളത്തിൽ പ്രിൻസ്, നീലക്കുറിഞ്ഞി പൂത്തപ്പോൾ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

1938 മെയ് 19-ന് മഹാരാഷ്ട്രയിലെ മാഥേരാനിലാണ് ഗിരീഷ് കർണാടിന്‍റെ ജനനം. ഇംഗ്ലിഷിലും മറാഠിയിലുമായിരുന്നും വിദ്യാഭ്യാസമെങ്കിലും സാഹിത്യരചന കന്നഡയിലായിരുന്നു. 1958-ൽ ബിരുദം നേടി. 1960-63വരെ ഓക്സ്ഫഡ് യൂണിവർസിറ്റിയിൽ റോഡ്‌സ് സ്‌കോളർ ആയിരുന്നു. അപ്പോഴാണ് ഫിലോസഫി, പൊളിറ്റിക്കൽ സയൻസ് ഇകണോമിക്സ് എന്നിവ ഐച്ഛിക വിഷയങ്ങളായെടുത്ത് എംഎ വിരുദം നേടിയത്. 1963-ൽ ഓക്‌സ്‌ഫെഡ് യൂനിയൻ എന്ന സംഘടനയുടെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. കർണ്ണാടക സ്റ്റേറ്റ് നാടക അക്കാദമി (1976-78) കേന്ദ്ര സംഗീതനാടക അക്കാദമി (1988-93) എന്നിവയുടെ അധ്യക്ഷസ്ഥാനം വഹിച്ചിട്ടുണ്ട്.

നടൻ, തിരക്കഥാകൃത്ത്, ചലച്ചിത്രസംവിധായകൻ എന്നീ നിലകളിൽ സജീവമായിരുന്ന ഗിരീഷ് കർണാഡിന് നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. (1970-72). സംസ്കാര എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തും പ്രധാനനടനുമായി സിനിമാരംഗത്തു പ്രവേശിച്ചു. സംവിധാനം ചെയ്ത ആദ്യചിത്രം വംശവൃക്ഷ. തുടർന്ന് ഹിന്ദി സിനിമാവേദിയിൽ ബെനഗലിനോടൊപ്പം പ്രവർത്തിച്ചു. നിഷാന്ത് (1975), കലിയുഗ് (1980) പിന്നീട് സിനിമയിലും ടെലിവിഷനിലും ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചു.

ആദ്യ നാടകം യയാതി ഇംഗ്ലണ്ടിൽ വെച്ചാണ് എഴുതിയത് (1961). മുഖ്യമായും നാടകകൃത്തെന്നനിലയിൽ അറിയപ്പെടാനാണ് അദ്ദേഹം ആഗ്രഹിച്ചിരുന്നത്. സ്വാതന്ത്ര്യാനന്തര കാലത്തെ നാടകരംഗത്ത് ബാദൽസർക്കാർ, മോഹൻ രാകേഷ്, വിജയ് ടെൻഡുൽക്കർ തുടങ്ങിയവരോടൊപ്പം പുതിയ ചലനങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞു. നാടോടി നാടകരംഗത്തെ ക്രിയാത്മകമായ പ്രവർത്തനങ്ങൾക്ക് ഹോമിഭാഭ ഫെല്ലോഷിപ്പ് നേടി.

error: Content is protected !!