കണ്ണൂര്‍ ജില്ലാ പോലീസ് കലാമേള ജൂണ്‍ 22, 23 തീയ്യതികളില്‍

കണ്ണൂര്‍ ജില്ലാ പോലീസ് കലാമേള ജൂണ്‍ 22, 23 തീയ്യതികളില്‍ കണ്ണൂര്‍ ജില്ലാ ആസ്ഥാനത്ത് വെച്ച് നടത്തപ്പെടുന്നു. കണ്ണൂര്‍ ജില്ലയിലെ പോലീസ് ജീവനക്കാര്‍ക്കും,മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ക്കും, കുടുംബാംഗങ്ങള്‍ക്കുമായുള്ള വിവിധ മത്സരങ്ങളാണ് കലാമേളയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സ്റ്റേജിതര മത്സരങ്ങള്‍ 22 നു ഉച്ചയ്ക്ക് 01.30 മണി മുതല്‍ കണ്ണൂര്‍ പോലീസ് സഭാഹാളില്‍ നടക്കുന്നതായിരിക്കും. കലാമത്സരങ്ങളുടെ ഉദ്ഘാടന ചടങ്ങ് 23 നു രാവിലെ 10.00 മണിക്കു കണ്ണൂര്‍ പോലീസ് സഭാഹാളില്‍വെച്ചു നടക്കുകയും തുടര്‍ന്ന് കലാമത്സരങ്ങള്‍ ആരംഭിക്കുന്നതുമായിരിക്കും. വൈകീട്ട് 04.00 മണിക്ക് വിവിധ മത്സരങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കുള്ള സമ്മാനദാന ചടങ്ങും നടക്കുന്നതായിരിക്കും. 23 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇതരത്തിലുള്ള കാലമത്സരങ്ങള്‍ നടക്കുന്നത് എന്ന പ്രത്യേകത കൂടി ഈ കലാമേളയ്ക്കുണ്ട്.

error: Content is protected !!