പൊലീസുകാരിയെ തീ കൊളുത്തി കൊന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അജാസ്‌ മരിച്ചു.

ആലപ്പുഴ: മാവേലിക്കരയിൽ പൊലീസുകാരിയെ വെട്ടിയും തീ കൊളുത്തിയും കൊലപ്പെടുത്തിയ കേസിലെ പ്രതിയും പൊലീസുകാരനുമായ അജാസ് മരിച്ചു. വൈകീട്ട് 5.45ഒാടെ ആലപ്പുഴ മെഡിക്കൽ കോളജ്​ ആശുപത്രിയി​ലായിരുന്നു അന്ത്യം.

വള്ളികുന്നം പൊലീസ്​ സ്​റ്റേഷനിലെ സിവിൽ പൊലീസ്​ ഒാഫിസർ സൗമ്യയെ (34) തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ അജാസിന് ഗുരുതര പൊള്ളലേറ്റിരുന്നു. നാട്ടുകാരുടെ സഹായ​ത്തോടെ അജാസിനെ പൊലീസ്​ പിടികൂടുകയും പൊലീസ്​ കസ്​റ്റഡിയി​ൽ ആലപ്പുഴ മെഡിക്കൽ കോളജ്​ ആശുപത്രിയി​ൽ ചികിത്സിക്കുകയുമായിരുന്നു. 50​ ശതമാനത്തിന്​​ മുകളിൽ പൊള്ളലേറ്റ അജാസിനെ ഡയാലിസിസിന്​ ശ്രമം നടത്തിയെങ്കിലും ആരോഗ്യസ്ഥിതി വഷളായതിനാൽ വിജയിച്ചില്ല. ഇയാളുടെ വൃക്കകളുടെ പ്രവർത്തനം നിലച്ചിരുന്നതായി ഡോക്ടർമാർ അറിയിച്ചു.

ശനിയാഴ്​ച വൈകീട്ടാണ്​ വള്ളികുന്നത്തെ നടുക്കിയ കൊലപാതകം നടന്നത്​. വള്ളികുന്നം ഉൗപ്പൻവിളയിൽ സജീവി​​​ന്‍റെ ഭാര്യയായ സൗമ്യയെ വീടിനു മുന്നിൽവെച്ചാണ് അജാസ് ആക്രമിച്ചത്. കൊടുവാൾ കൊണ്ട്​ വെട്ടിയും കുത്തിയും സൗമ്യയെ വീഴ്​ത്തിയ ​ശേഷം പെട്രോൾ ഒഴിച്ച്​ കത്തിക്കുകയായിരുന്നു. കത്തിക്കുന്നതിനിടെ ദേഹത്തേക്ക്​ തീ പടർന്നതിനാൽ അജാസിന് രക്ഷപ്പെടാൻ കഴിഞ്ഞില്ല.  വീട്ടിൽ നിന്ന്​ സ്​കൂട്ടറിൽ പുറത്തേക്കിറങ്ങിയ സൗമ്യയെ കാർ ഇടിച്ചുവീഴ്​ത്തിയ ശേഷമാണ്​ കൊടുവാൾ കൊണ്ടാണ്   വെട്ടിയത്​. തുടർന്ന്​ കഠാര നെഞ്ചത്ത്​ കുത്തിയിറക്കി. അയൽവീട്ടിലേക്ക്​ ഒാടിക്കയറാൻ ശ്രമിക്കുന്നതിനിടെയാണ്​ പെ​ട്രോൾ ഒഴിച്ച്​ കത്തിച്ചത്​. കൊലപാതക കേസിൽ ആലുവ ട്രാഫിക് സ്‌റ്റേഷനിലെ സി.പി.ഒ കാക്കനാട് വാഴക്കാല നെയ്‌തേലില്‍ എന്‍.എ. അജാസിനെ സര്‍വിസില്‍ നിന്ന് അന്വേഷണ വിധേയമായി സസ്‌പെൻഡ്​ ചെയ്തിരുന്നു.

error: Content is protected !!