ലോകകപ്പ് ക്രിക്കറ്റ് : വെസ്റ്റിന്‍ഡീസിനെതിരെ ഇംഗ്ലണ്ടിന് ജയം

സതാംപ്റ്റണ്‍: ലോകകപ്പ് ക്രിക്കറ്റിലെ പത്തൊമ്പതാം മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇംഗ്ലണ്ടിന് ജയം. എട്ട് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ട് ജയം. ടോസ് നേടിയ ഇംഗ്ലണ്ട് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇംഗ്ലണ്ടിന്റെ ബൗളിങ്ങിന് മുന്നില്‍ പിടിച്ച്‌ നില്‍ക്കാന്‍ കഴിയാതെ വിന്‍ഡീസ് താരങ്ങള്‍ തകര്‍ന്നടിഞ്ഞു. 44.4 ഓവറില്‍ വിന്‍ഡീസ് 212 റണ്‍സിന് പുറത്തായി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 33.1 ഓവറില്‍ ഇംഗ്ലണ്ട് രണ്ട് വിക്കെറ്റ് നഷ്ട്ടത്തില്‍ വിജയം സ്വന്തമാക്കി. ഇംഗ്ലണ്ട് താരം ജോ റൂട്ട് സെഞ്ചുറി നേടി പുറത്താകാതെ നിന്നു. ജോണി ബയര്‍സ്‌റ്റോ, ക്രിസ് വോക്‌സ് എന്നിവരുടെ വിക്കറ്റ് ആണ് ഇംഗ്ളണ്ടിന് നഷ്ടമായത്.

error: Content is protected !!