അടൂരില്‍ നിന്ന് കാണാതായ മൂന്ന് പെണ്‍കുട്ടികള്‍ മഹാരാഷ്ട്രയില്‍.

പത്തനംതിട്ട: അടൂരില്‍ നിന്ന് കാണാതായ മൂന്ന് പെണ്‍കുട്ടികളെ മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ കണ്ടെത്തി. റെയില്‍വേ പൊലിസാണ് ഇവരെ കണ്ടെത്തിയത്. കുട്ടികളെ കൂട്ടികൊണ്ടുവരാന്‍ ബന്ധുക്കളും പൊലിസും മഹാരാഷ്ട്രയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
ഇന്നലെ വൈകിട്ടാണ് അടൂരിലെ സ്വകാര്യ ആയൂര്‍വേദ ആശുപത്രിയിലെ നഴ്‌സിങ്ങ് വിദ്യാര്‍ഥികളായ മൂന്ന് പേരെയും കാണാനില്ലെന്ന് കാണിച്ച്‌ ഹോസ്റ്റല്‍ വാര്‍ഡന്‍ പൊലിസില്‍ പരാതി നല്‍കിയത്. പത്തനംതിട്ട സീതത്തോട്, നിലമ്ബൂര്‍, പൂനെ എന്നിവിടങ്ങളില്‍ നിന്നുള്ള കുട്ടികളെയാണ് കാണാതായത്.

പൂനെയിലുള്ള സഹപാഠിയുടെ വീട്ടിലേക്ക് പോവുകയായിരുന്നു കുട്ടികളെന്നാണ് ഇവര്‍ പൊലിസിനോട് പറഞ്ഞിട്ടുള്ളത്. പരാതിയുടെ അടിസ്ഥാനത്തില്‍ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ ഇവര്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നുണ്ടെന്ന് വ്യക്തമായി. ഇതോടെ റെയില്‍വേ പൊലിസ് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്. ഇവര്‍ക്കൊപ്പം രണ്ട് യുവാക്കളും ഉണ്ടായിരുന്നു.

error: Content is protected !!