യു.എസില്‍ ഇന്ത്യന്‍ വംശജരായ കുടുംബത്തിലെ നാല് പേര്‍ വെടിയേറ്റ് മരിച്ചു

ലോവ: യു.എസില്‍ ഇന്ത്യന്‍ വംശജരായ, കുടുംബത്തിലെ നാലു പേര്‍ വെടിയേറ്റു മരിച്ചു. 15ഉം 10ഉം വയസ്സുള്ള രണ്ട് ആണ്‍കുട്ടികളും കൊല്ലപ്പെട്ടവരില്‍ ഉള്‍പെടുന്നു.

ശനിയാഴ്ച രാവിലെ ആയിരുന്നു സംഭവം. ചന്ദ്രശേഖര്‍ സുന്‍ക്കര (44), ലാവണ്യ സുന്‍ക്കര (41) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മരണപ്പെട്ടവരുടെ ശരീരത്തിന്‍ നിന്ന് ഒന്നിലധികം വെടിയുണ്ടകള്‍ പൊലിസ് കണ്ടെത്തി. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുകയാണ്.

error: Content is protected !!