ഓപറേഷന്‍ പി ഹണ്ട് തുടരുന്നു;കുട്ടികളുടെ നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച നാല് പേര്‍ അറസ്റ്റില്‍.

തിരുവനന്തപുരം: കുട്ടികളുടെ നഗ്‌നചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച നാലുപേര്‍ അറസ്റ്റില്‍. ഇവരില്‍നിന്ന് മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, കമ്പ്യൂട്ടര്‍, കുട്ടികളുടെ വിഡിയോ, ചിത്രങ്ങള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.

പിടിച്ചെടുത്തവയില്‍ ഏറെയും മലയാളി കുട്ടികളുടേതായിരുന്നുവെന്ന് എഡിജിപി മനോജ് എബ്രഹാം പറഞ്ഞു.ഓപറേഷന്‍ പി ഹണ്ടിന്റെ രണ്ടാം ഘട്ടമായി നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. സോഷ്യല്‍ മീഡിയകളായ ഫേയ്‌സ്ബുക്ക്, വാട്‌സ് ആപ്, ടെലഗ്രാം വഴിയാണ് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചിരുന്നത്.

error: Content is protected !!