ഡോക്ടര്‍മാര്‍ തിരിഞ്ഞു നോക്കിയില്ല; കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചു.

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ച രോഗി ചികില്‍സ കിട്ടാതെ മരിച്ചു. ഇടുക്കി സ്വരാജ് സ്വദേശി ജേക്കബ് തോമസ് ആണ് ആംബുലൻസിൽ കിടന്ന് മരിച്ചത്. ഉച്ചയ്ക്ക് 2.10 നാണ് രോഗിയെ മെഡിക്കൽകോളജിലെത്തിച്ചത്. എന്നാൽ ഡോക്ടര്‍മാര്‍ തിരിഞ്ഞുനോക്കിയില്ല. പിന്നീട് കൊണ്ടുപോയ രണ്ട് സ്വകാര്യ ആശുപത്രികളും കയ്യൊഴിഞ്ഞു. നാലുമണിക്ക് മെഡിക്കല്‍ കോളജില്‍ തിരിച്ചെത്തിച്ചപ്പോഴും പ്രവേശിപ്പിച്ചില്ലെന്ന് ബന്ധുക്കൾ. പനിയും ശ്വാസതടസവും ബാധിച്ചതിനെ തുടർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയായിരുന്നു. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ നിർദേശത്തെ തുടർന്നാണ് കോട്ടയം മെഡിക്കൽ കോളേജിലേക്ക് ഐസിയു ആംബുലന്‍സില്‍ രോഗിയെ കൊണ്ടുവന്നത്. ആശുപത്രി പിആർഒ ആണ് മടക്കി അയച്ചത്.

error: Content is protected !!