ഇന്ത്യ – പാക് ക്ലാസിക് പോരാട്ടം ഇന്ന്

ക്രിക്കറ്റ് ലോകം കാത്തിരുന്ന ഇന്ത്യാ – പാക് പോരാട്ടം ഇന്ന്. വൈകീട്ട് മൂന്നിന് മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോഡിലാണ് മത്സരം. ലോകകപ്പില്‍ ഇത് ഏഴാം തവണയാണ് ഇരുടീമും നേര്‍ക്കുനേര്‍ വരുന്നത്.

ലോകകകപ്പില്‍ എന്നും ആവേശം ഉയര്‍ത്തിയിട്ടുള്ള പോരാട്ടം അതു ഒന്നേ ഉള്ളൂ. ബദ്ധവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം. ഇതുവരെ ലോകകപ്പില്‍ നേര്‍ക്കുനേര്‍ വന്നപ്പോഴെല്ലാം ഇന്ത്യ വിജയം നേടി. ഇത്തവണ പാകിസ്താന് മത്സരം വിട്ടുകൊടുക്കാന്‍ വിരാട് കോഹ്‍ലിയും കൂട്ടരും തയ്യാറല്ല. ലോകകപ്പിലെ പ്രതാപം നിലനിര്‍ത്താന്‍ കഴിയുന്ന തരത്തിലുള്ള ടീം തന്നെയാണ് ഇംഗ്ലണ്ടിലുള്ളത്.

പാകിസ്താന്റെ ഓരോ തന്ത്രങ്ങളും അറിയുന്ന രവി ശാസ്ത്രിയും എം.എസ് ധോണിയും ഉള്ളത് ഇന്ത്യക്ക് വലിയ പ്രതീക്ഷയാണ്. ധവാനില്ലെങ്കിലും മറ്റുതാരങ്ങളെല്ലാം അരയും തലയും മുറുക്കി തന്നെയാകും മൈതാനത്തെത്തുക. രോഹിതും കോഹ്‍ലിയും ധോണിയുമെല്ലാം പാക് ബൌളര്‍മാരെ കുറിച്ച് വ്യക്തമായ ധാരണയുള്ളവരാണ്. ഭുവനേശ്വറും ബുംറയും പാക് നിരയെ തകര്‍ക്കാന്‍ പോന്നവര്‍ തന്നെ. ഓപ്പണിങ്ങിലും നാലാം നമ്പറിലും മാറ്റങ്ങളുണ്ടാകുമോ എന്ന് കണ്ടറിയാം.

മറുവശത്ത് ഒരു ചരിത്ര ജയം തേടിയാണ് സര്‍ഫ്രാസ് അഹമ്മദും സംഘവും ഇറങ്ങുന്നത്. ലോകകപ്പില്‍ ഇന്ത്യക്കെതിരായ ജയം ഒരു ലോകകപ്പ് നേട്ടത്തോളം വലുതാണ് അവര്‍ക്ക്. എന്നാല്‍ ബാറ്റിങ് നിര സ്ഥിരത പുലര്‍ത്താത്തത് വെല്ലുവിളിയാണ്. മുഹമ്മദ് അമിറിന്റെയും വഹാബ് റിയാസിന്റെയും പന്തുകളെയാകും ഇന്ത്യ കൂടുല്‍ ഭയക്കുക. മഴ വില്ലനാകിങ്കില്‍ ഓള്‍ഡ് ട്രാഫോഡില്‍ തീപാറും മത്സരം കാണാം.

error: Content is protected !!