കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റില്‍ 5 കിലോ ഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടി.

കൂട്ടുപുഴ: കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റ് എക്സൈസ് ഇൻസ്പെക്ടർ പി.പ്രേമരാജൻന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധയിൽ വീരാജ്പേട്ടയിൽ നിന്നും തലശ്ശേരിയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി. ബസിൽ നിന്നും 5 കിലോ ഗ്രാം ഉണക്ക കഞ്ചാവുമായി യുവാവിനെ പിടികൂടി. വയനാട് വൈത്തിരി ആറാം മൈൽ സ്വദേശി പള്ളിപ്പാറ വീട്ടിൽ അബ്ദുൾ അസീസിന്റ മകൻ മുഹമ്മദ് ഐനേഷ് ഖാൻ (35) എന്നയാളെയാണ് പിടികൂടിയത്. എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ സുധീർ കെ ടി, സിവിൽ എക്സൈസ് ഓഫിസർമാരായ ഷിബു കെ.സി, വിനോദ് ടി. ഒ, ബിജേഷ് എം എന്നിവരും ഉണ്ടായിരുന്നു .

error: Content is protected !!