പ്രഥമ യുവേഫ നേഷന്‍സ് ലീഗ് ഫൈനല്‍ ഇന്ന് രാത്രി; പോര്‍ച്ചുഗല്‍ – നെതര്‍ലന്‍ഡ്‌സ് ഏറ്റുമുട്ടും

പോ​ർ​േ​ട്ടാ: പ്ര​ഥ​മ യു​വേ​ഫ നേ​ഷ​ൻ​സ്​ ലീ​ഗ്​ ഫൈ​ന​ലി​ൽ ഇ​ന്ന്​ പോ​ർ​ചു​ഗ​ലും നെ​ത​ർ​ല​ൻ​ഡ്​​സും ഏ​റ്റു​മു​ട്ടും. ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 12.15ന്​​ ​പോ​ർ​േ​ട്ടാ​യി​ലെ എ​സ്​​റ്റേ​ഡി​യോ ഡോ ​ഗ്ര​ഗാ​വോ​യി​ലാ​ണ്​ കി​ക്കോ​ഫ്. നി​ല​വി​ലെ യൂ​റോ​പ്യ​ൻ ചാ​മ്പ്യ​ന്മാ​രാ​യാ​ണ്​ പ​റ​ങ്കി​പ്പ​ട ക​ലാ​ശ​ക്ക​ളി​ക്കി​റ​ങ്ങു​ന്ന​തെ​ങ്കി​ൽ യൂ​റോ​യി​ലേ​ക്കും ​ലോ​ക​ക​പ്പി​ലേ​ക്കും യോ​ഗ്യ​ത നേ​ടാ​നാ​വാ​തി​രു​ന്ന​തി​​െൻറ നി​രാ​ശ മാ​യ്​​ക്കു​ന്ന പ്ര​ക​ട​ന​വു​മാ​യാ​ണ്​ ഡ​ച്ച്​ നി​ര​യു​ടെ ഫൈ​ന​ൽ പ്ര​വേ​ശ​നം. സൂ​പ്പ​ർ​താ​രം ക്രി​സ്​​റ്റ്യ​നോ റൊ​ണാ​ൾ​ഡോ​യു​ടെ ഹാ​ട്രി​ക്കി​​െൻറ ക​രു​ത്തി​ൽ സെ​മി​യി​ൽ സ്വി​റ്റ്​​സ​ർ​ല​ൻ​ഡി​നെ 3-1ന്​ ​തോ​ൽ​പി​ച്ചാ​യി​രു​ന്നു പോ​ർ​ചു​ഗ​ൽ മു​ന്നേ​റി​യ​തെ​ങ്കി​ൽ ടീം ​ഗെ​യി​മി​​െൻറ ബ​ല​ത്തി​ൽ ലോ​ക​ക​പ്പ്​ മൂ​ന്നാം സ്ഥാ​ന​ക്കാ​രാ​യ ഇം​ഗ്ല​ണ്ടി​നെ 3-1ന്​ ​കെ​ട്ടു​കെ​ട്ടി​ച്ചാ​യി​രു​ന്നു നെ​ത​ർ​ല​ൻ​ഡ്​​സി​​െൻറ മു​ന്നേ​റ്റം.

പോ​ർ​ചു​ഗ​ലി​​െൻറ മു​ന്ന​ണി​പ്പോ​രാ​ളി റൊ​ണാ​ൾ​ഡോ​യും നെ​ത​ർ​ല​ൻ​ഡ്​​സി​​െൻറ പ്ര​തി​രോ​ധ​ക്കോ​ട്ട കാ​ക്കു​ന്ന വി​ർ​ജി​ൽ വാ​​ൻ​ഡൈ​കും ത​മ്മി​ലു​ള്ള പോ​രാ​ട്ട​മാ​യാ​ണ്​ ഫൈ​ന​ൽ വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്. ലി​വ​ർ​പൂ​ളി​ന്​ ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ കി​രീ​ടം നേ​ടി​ക്കൊ​ടു​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച ഡ​ച്ച്​ ഡി​ഫ​ൻ​ഡ​ർ പ്രീ​മി​യ​ർ ലീ​ഗി​ൽ സീ​സ​ണി​ലെ മി​ക​ച്ച താ​ര​വു​മാ​യി​രു​ന്നു. ചാ​മ്പ്യ​ൻ​സ്​ ലീ​ഗി​ൽ ബാ​ഴ്​​സ​ലോ​ണ​യു​ടെ സൂ​പ്പ​ർ​താ​രം ല​യ​ണ​ൽ മെ​സ്സി​യെ അ​ട​ക്കി​നി​ർ​ത്തി​യ വാ​ൻ​ഡൈ​കി​ന്​ റൊ​ണാ​ൾ​ഡോ​ക്ക്​ ക​ത്രി​ക​പ്പൂ​ട്ടി​ടാ​നാ​വു​മോ എ​ന്ന​താ​യി​രി​ക്കും ഫൈ​ന​ലി​​െൻറ ഗ​തി നി​ർ​ണ​യി​ക്കു​ക.

ബെ​ർ​ണാ​ഡോ സി​ൽ​വ​യെ പോ​ലു​ള്ള പ്ര​തി​ഭാ​ധ​ന​രു​ണ്ടെ​ങ്കി​ലും റൊ​ണാ​ൾ​ഡോ​യു​ടെ ഫോ​മി​ൽ ത​ന്നെ​യാ​വും ഫെ​ർ​ണാ​ണ്ടോ സാ​േ​ൻ​റാ​സി​​െൻറ പ്ര​ധാ​ന പ്ര​തീ​ക്ഷ. അ​തേ​സ​മ​യം, മി​ക​ച്ച ടീം ​ഗെ​യിം കാ​ഴ്​​ച​വെ​ക്കു​ന്ന റൊ​ണാ​ൾ​ഡ്​ കോ​മാ​​െൻറ ഒാ​റ​ഞ്ചു​പ​ട​യി​ൽ സൂ​പ്പ​ർ താ​ര​ങ്ങ​ളാ​രു​മി​ല്ല. എ​ന്നാ​ൽ, വാ​ൻ​ഡൈ​കി​നൊ​പ്പം മ​ത്യാ​സ്​ ഡി​ലി​റ്റ്, ഫ്രാ​ങ്കി ഡി​യോ​ങ്, മെം​ഫി​സ്​ ഡി​പാ​യ്, ക്വി​ൻ​സി പ്രോ​മി​സ്, ഡാ​ലി ബ്ലി​ൻ​ഡ്​ തു​ട​ങ്ങി​യ​വ​രു​ടെ ക​രു​ത്തി​ൽ കാ​ഴ്​​ച​വെ​ക്കു​ന്ന ച​ന്ത​മാ​ർ​ന്ന ക​ളി​യു​ടെ ക​രു​ത്തി​ൽ കി​രീ​ടം നേ​ടാ​നാ​വു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ നെ​ത​ർ​ല​ൻ​ഡ്​​സ്.

error: Content is protected !!