മഞ്ചേരി മെഡിക്കല്‍ കോളജില്‍ ആളുമാറി ശസ്ത്രക്രിയ;മനുഷ്യാവകാശ കമ്മിഷന് റിപ്പോര്‍ട്ട് നല്‍കി.

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജില്‍ ആളുമാറി ശസ്ത്രക്രിയ ചെയ്ത സംഭവത്തില്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ട് മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കി. ഓപ്പറേഷന്‍ തിയറ്ററിലെ വിവിധ വിഭാഗത്തിലുള്ള ജീവനക്കാരുടെയും ഓപ്പറേഷന്‍ ചെയ്ത സര്‍ജന്റെയും അശ്രദ്ധയാണ് ആളുമാറി ശസ്ത്രക്രിയ നടത്തുന്നതിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവത്തില്‍ പിഴവ് പറ്റിയെന്ന് കാണിച്ച് സൂപ്രണ്ട് നേരത്തെ ആരോഗ്യ വകുപ്പ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

തിരിച്ചറിയില്‍ കാര്‍ഡ് നോക്കി രോഗിയെയും സര്‍ജറിയും ഉറപ്പ് വരുത്തുന്നതില്‍ ജാഗ്രതക്കുറവുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡാനിഷ് എന്ന ഏഴ് വയസ്സുകാരന് മൂക്കില്‍ ശസ്ത്രക്രിയ ചെയ്യേണ്ടതിന് പകരം ഹര്‍ണിയ്ക്കുള്ള ശസ്ത്രക്രിയയാണ് ചെയ്തത്. ശസ്ത്രക്രിയക്കുള്ള സമ്മതപത്രം രക്ഷിതാക്കളില്‍ നിന്ന് എഴുതി വാങ്ങിയില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

error: Content is protected !!