പെരിയ ഇരട്ടക്കൊലപാതകം: പ്രതികളുടെ ജാമ്യ ഹരജി പരിഗണിക്കുന്നത് നാളേയ്ക്ക് മാറ്റി.

കൊച്ചി: പെരിയയില്‍ രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നാളത്തേയ്ക്കു മാറ്റി. ഇന്ന് രാവിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചിരുന്നു. എന്നാല്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെയക്കണമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചെങ്കിലും ഇതിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.ജാമ്യാപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ ഓഫിസിന് വീഴ്ചകള്‍ സംഭവിക്കുന്നുണ്ടെന്നും കോടതി വിമര്‍ശിച്ചിരുന്നു.ഒരോരോ കാരണങ്ങള്‍ പറഞ്ഞ് കേസ് നീട്ടി വെയ്ക്കാന്‍ കഴിയില്ല.ജാമ്യാപേക്ഷ ഇന്ന് ഉച്ചകഴിഞ്ഞ് പരിഗണിക്കുമെന്നും കോടതി പറഞ്ഞിരുന്നു. തുടര്‍ന്ന് ഉച്ചകഴിഞ്ഞ് കേസ് പരിഗണിച്ച് കോടതി നാളത്തേയക്ക് മാറ്റുകയായിരുന്നു. അതിനിടയില്‍ കേസ് സിബി ഐക്ക് വിടേണ്ട സാഹചര്യം നിലവിലുണ്ടെന്ന് തോന്നുന്നില്ലെന്ന് കോടതി വാദത്തിനിടയില്‍ നിരീക്ഷിച്ചു. പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മാതാപിതാക്കള്‍ സിബി ഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലുള്ള ആശങ്കള്‍ മാത്രമാണ് ഹരജിയില്‍ എന്നും കോടതി നിരീക്ഷിച്ചു.തുടര്‍ന്ന് ഹരജിയില്‍ വിശമാദമായ വാദം 10 ദിവസത്തിനുശേഷം കേള്‍ക്കാനായി കോടതി മാറ്റി

error: Content is protected !!