സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​ക​ളി​ലെ പി​ജി ഡോ​ക്ട​ര്‍​മാ​ര്‍ സ​മ​ര​ത്തി​ലേ​ക്ക്.

തി​രു​വ​ന​ന്ത​പു​രം: സ്റ്റൈ​പ​ന്‍റ് കൂ​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ക​ളി​ലെ പി​ജി ഡോ​ക്ട​ർ​മാ​രും ഹൗ​സ് സ​ർ​ജ​ന്മാ​രും സ​മ​ര​ത്തി​ലേ​ക്ക്. സൂ​ച​ന സ​മ​ര​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​മാ​യി വെ​ള്ളി​യാ​ഴ്ച ഒ​പി​യും കി​ട​ത്തി ചി​കി​ത്സ​യും ബ​ഹി​ഷ്ക​രി​ക്കും. അ​ത്യാ​ഹി​ത വി​ഭാ​ഗം, ഐ​സി​യു എ​ന്നി​വ​യെ സ​മ​ര​ത്തി​ൽ നി​ന്നൊ​ഴി​വാ​ക്കും.

ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ജൂ​ൺ 20 മു​ത​ൽ അ​നി​ശ്ചി​ത​കാ​ല സ​മ​രം ആ​രം​ഭി​ക്കാ​നാ​ണ് തീ​രു​മാ​നം. മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ത്ഥി​ക​ളുടെ പ​ണി​മു​ട​ക്ക് ആ​ശു​പ​ത്രി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തെ സാ​ര​മാ​യി ബാ​ധി​ക്കും. 2015 നു​ശേ​ഷം പി​ജി ഡോ​ക്ട​ര്‍​മാ​രു​ടേ​യും ഹൗ​സ് സ​ര്‍​ജ​ന്മാ​രു​ടേ​യും സ്റ്റൈ​പ​ന്‍റ് വ​ര്‍​ധി​പ്പി​ച്ചി​ട്ടി​ല്ല.

error: Content is protected !!