കൊട്ടിയൂർ വൈശാഖോത്സവം സമാപിച്ചു , നാളെ വറ്റടി

ഒരു മാസക്കാലം നീണ്ടു നിന്ന കൊട്ടിയൂർ വൈശാഖോത്സവത്തിന് സമാപനമായി ഇന്ന് രാവിലെ ചോതി വിളക്കിലെ നാളം തേങ്ങാമുറികളിലേക്ക് പകർന്നതോടെ തൃക്കലശാട്ട ചടങ്ങുകൾക്ക് ആരംഭമായി. ശ്രീകോവിൽ പിഴുത് തിരുവൻചിറയിൽ നിക്ഷേപിച്ചു. പ്രധാന തന്ത്രിമാർ സ്വർണം,വെള്ളി കുംഭങ്ങളിൽ പൂജിച്ച് വെച്ച കളഭ കുംഭങ്ങൾ വാദ്യഘോഷങ്ങളോടെ മുഖമണ്ഡപത്തിലേക്ക് സ്ഥാനികരോടപ്പം മണിത്തറയിൽ പ്രവേശിച്ച് എല്ലാ ബ്രാഹ്മണരുടെയും അടിയന്തര യോഗക്കാരുടെയും സാന്നിധ്യത്തിൽ കളഭം സ്വയംഭൂവിൽ അഭിഷേകം ചെയ്തു.

അഭിഷേകത്തിനുശേഷം മുഴുവൻ ബ്രാഹ്മണരും ചേർന്ന്് സമൂഹ പുഷ്പാഞ്ജലിയും പ്രധാന തന്ത്രിയുടെ പൂർണ പുഷ്പാഞ്ജലിയും സ്വയംഭൂവിൽ സമർപ്പിച്ചു.പുഷ്പാഞ്ജലി കഴിഞ്ഞ് തീർത്ഥവും പ്രസാദവും ഭക്തർക്ക് നൽകുന്നതോടപ്പം ആടിയ കളഭവും നൽകി. തുടർന്ന് കുടിപതികൾ തിടപ്പള്ളിയിൽ കയറി നിവേദ്യചേറും കടുംപായസവും അടങ്ങുന്ന മുളക്,ഉപ്പ് എന്നിവ മാത്രം ചേർത്ത് കഴിക്കുന്ന തണ്ടുമ്മൽ ഊണ് എന്ന ചടങ്ങ് നടത്തി. തുടർ്ന്ന മുതിരേരിക്കാവിലേക്ക് ആദിപരാശക്തിയുടെ വാൾ തിരിച്ചെഴുള്ളിച്ചു . ഇനി അക്കരെ കൊട്ടിയൂർ സന്നിധാനം 11 മാസക്കാലം നിശ്ബ്ദദയിൽ അമരും.

error: Content is protected !!