പാകിസ്താനെ 41 റണ്‍സിന് തോല്‍പ്പിച്ച് ആസ്‌ട്രേലിയ

ലോകകപ്പില്‍ പാകിസ്താനെതിരെ ആസ്‌ത്രേലിയക്ക് 41 റണ്‍സ് ജയം. 308 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ പാകിസ്താന്‍ 266 റണ്‍സിന് പുറത്തായി. ആസ്‌ത്രേലിയയുടെ മൂന്നാം ജയമാണിത്.

ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത പാകിസ്താന്റെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നതായിരുന്നു. ഓസീസിന്റെ തുടക്കം, ആരണ്‍ ഫിഞ്ചും ഡേവിഡ് വാര്‍ണറും പാക് ബൗളര്‍മാരെ തലങ്ങുംവിലങ്ങും ശിക്ഷിച്ചു. ഓപ്പണിങ് വിക്കറ്റില്‍ കൂട്ടി ചേര്‍ത്തത് 146 റണ്‍സ്.

82 റണ്‍സെടുത്ത ഫിഞ്ച് പുറത്തായതോടെ ഓസീസ് ഇന്നിംഗ്‌സിന്റെ കരുത്ത് ചോര്‍ന്നു. 107 റണ്‍സെടുത്ത ഡേവിഡ് വാര്‍ണര്‍ ഇമാമുല്‍ ഹഖിന്റെ കയ്യിലൊതുങ്ങുമ്പോള്‍ സ്‌കോര്‍ 4 വിക്കറ്റിന് 242. പിന്നീട് മുഹമ്മദ് ആമിര്‍ ആഞ്ഞടിച്ചതോടെ മധ്യനിര തകര്‍ന്നു, 49 ഓവറില്‍ 307 റണ്‍സിന് ആസ്‌ത്രേലിയ പുറത്ത്.

മറുപടി ബാറ്റിങ്ങില്‍ പാകിസ്താന് തുടക്കത്തിലേ പിഴച്ചു. റണ്‍സെടുക്കാതെ ഫക്കര്‍ സമാന്‍ പുറത്ത്, ഇമാമുല്‍ ഹഖും മധ്യനിരയും പൊരുതിയതോടെ പാകിസ്താന്‍ മത്സരത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീതിയുണ്ടായി. പക്ഷെ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി ഓസീസ് മത്സരത്തിലെ മേധാവിത്വം കൈവിട്ടില്ല

എട്ടാം വിക്കറ്റില്‍ വഹാബ് റിയാസും സര്‍ഫ്രാസ് അഹമ്മദും വീണ്ടും പ്രതീക്ഷ നല്‍കിയെങ്കിലും വഹാബിനെ വീഴ്ത്തി സ്റ്റാര്‍ക്ക് ബ്രേക് ത്രൂ നല്‍കി. ഓസീസ് പേസര്‍മാര്‍ അവസരത്തിനൊത്ത് ഉയര്‍ന്നതോടെ പാകിസ്താന്‍ 45.4 ഓവറില്‍ 266 റണ്‍സിന് പുറത്ത്. ഓസീസിനായി പാറ്റ് കമ്മിന്‍സ് മൂന്ന് വിക്കറ്റെടുത്തു.

error: Content is protected !!