ഭിന്നശേഷിക്കാര്‍ക്കാരായ വിദാര്‍ത്ഥികളുടെ പഠനത്തിനായി സാമൂഹ്യനീതി വകുപ്പിന്റെ ധനസഹായത്തിന് ഇപ്പോള്‍ അപേക്ഷിക്കാം

ഭിന്നശേഷിക്കാര്‍ക്കായി സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പിലാക്കിവരുന്ന വിദ്യാകിരണം, വിദ്യാജ്യോതി, തുല്യതാ പരിക്ഷ എഴുതുന്നതിനുള്ള ധനസഹായം എന്നീ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു.
വിദ്യാകിരണം പദ്ധതിയിലേക്ക് 40 ശതമാനമോ അതില്‍ കുടുതലോ ഭിന്നശേഷിയുള്ള മാതാപിതാക്കള്‍ക്ക് അപേക്ഷിക്കാം. സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നാം ക്ലാസു മുതല്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ വരെ പഠിക്കുന്ന മക്കള്‍ക്കാണ് ധനസഹായം ലഭിക്കുക.

സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഒമ്പതാം ക്ലാസു മുതല്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ വരെ പഠിക്കുന്നവരും 40 ശതമാനമോ അതില്‍ കൂടുതലോ ഭിന്നശേഷിയുള്ളവരുമായ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍, സ്‌ക്കുള്‍ യുണിഫോം എന്നിവ വാങ്ങുന്നതിനാണ് വിദ്യാജ്യോതി പദ്ധതി പ്രകാരം ധനസഹായം നല്‍കുന്നത്.

അപേക്ഷയോടൊപ്പം വരുമാന സര്‍ട്ടിഫിക്കറ്റ്(ഒരു ലക്ഷം രൂപ വരെ)/ബിപിഎല്‍ റേഷന്‍കാര്‍ഡ്, വികലാംഗ സര്‍ട്ടിഫിക്കറ്റ്, വികലാംഗ ഐഡി കാര്‍ഡ്, ബേങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പും, സാധനങ്ങള്‍ വാങ്ങിയ റസീറ്റും ഹജരാക്കണം. ഫോണ്‍ : 0497 2712255.

error: Content is protected !!