30 വര്‍ഷം മുമ്പുള്ള കസ്റ്റഡി മരണം; മോഡി വിമര്‍ശകന്‍ സഞ്ജീവ് ഭട്ടിന് ജീവപര്യന്തം തടവ് ശിക്ഷ

1990 ലെ കസ്റ്റഡി മരണക്കേസിൽ മുൻ ഐപിഎസ് ഓഫീസർ സഞ്ജീവ് ഭട്ടിന് ജീവപര്യന്തം തടവുശിക്ഷ. ജാംനഗർ കോടതിയാണ് സഞ്ജീവ് ഭട്ടിനും മറ്റൊരു പൊലീസുകാരനായ പ്രവീൺ സിംഗ് ജാലക്കുമെതിരെ ശിക്ഷ വിധിച്ചത്. കേസിൽ പുതിയ 11 സാക്ഷികളെ വിസ്തരിക്കാൻ അനുവാദം നൽകരുതെന്ന് ആവശ്യപ്പെട്ട് സഞ്ജീവ് ഭട്ട് നൽകിയ ഹർജി കഴിഞ്ഞ ആഴ്ച്ച സുപ്രീംകോടതി തള്ളിയിരുന്നു.

സഞ്ജീവ് ഭട്ട് ജാംനഗറിൽ അഡീഷണൽ പൊലീസ് സുപ്രണ്ടായിരിക്കെ 1990 ൽ നടന്ന കസ്റ്റഡി മരണക്കേസിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഒരു വർഗീയ സംഘർഷ വേളയിൽ സഞ്ജീവ് ഭട്ട് നൂറിലേറെ ആളുകളെ കസ്റ്റഡിയിലെടുക്കുകയും അതിൽ ഒരാൾ മോചിപ്പിക്കപ്പെട്ടശേഷം ആശുപത്രിയിൽ വെച്ച് മരണപ്പെടുകയും ചെയ്‌തെന്നാണ് പ്രോസിക്യൂഷൻ വാദം.

error: Content is protected !!