നാളെ (18-05-2019) കണ്ണൂർ ജില്ലയിൽ വിവിധയിടങ്ങളിൽ വൈദ്യുതി മുടക്കം.

ധര്‍മ്മശാല

ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ സിറാമിക്, കെഎപി ക്യാമ്പ്, ബക്കളം, പുന്നക്കുളങ്ങര, ആലിങ്കീല്‍ കുളം, പൂതപ്പാറ, ധര്‍മ്മശാല പെട്രോള്‍ പമ്പ്, പീലേരി, നെല്ലിയോട്ട് കാവ്, മയിലാട്, കാനൂല്‍ ഭാഗങ്ങളില്‍ നാളെ (മെയ് 18) രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് മൂന്ന് മണിവരെ വൈദ്യുതി മുടങ്ങും.

മട്ടന്നൂര്‍

മട്ടന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മോച്ചേരി, പെരിയത്തില്‍, മഞ്ഞളാംപാലം, കൂരന്‍മുക്ക്, കക്കയം, വട്ടക്കയം, കല്ലേരിക്കല്‍, കട്ടയംകണ്ടം ഭാഗങ്ങളില്‍ നാളെ (മെയ് 18) രാവിലെ 7.30 മുതല്‍ വൈകിട്ട് അഞ്ച് മണിവരെ വൈദ്യുതി മുടങ്ങും.

ചൊവ്വ

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഹോളി ക്രോപ്സ്, ഡ്രീം വില്ല, സൂര്യനഗര്‍, ചിറക്ക് താഴെ, കെവിആര്‍ ഡ്രീംസ്, സിഗ്‌നേച്ചര്‍ ഹോണ്ട, കാഞ്ഞങ്ങാട് പള്ളി, ഇറാം മോട്ടോര്‍സ്, കുറ്റിക്കകം വായനശാല, വിജയ ടിമ്പര്‍, നടാല്‍ കള്ള് ഷാപ്പ്, ദേവകി ടിമ്പര്‍, കൈരളി ഫൈബര്‍, നാറാണത്ത് പാലം, ബാത്തമുക്ക്, മുനമ്പ്, സലഫി പള്ളി, ഏഴര, താഴെ മണ്ഡപം, കുറുമ്പച്ചംകോട്ട എന്നീ ഭാഗങ്ങളില്‍ നാളെ (മെയ് 18) രാവിലെ ഒമ്പത് മണി മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.

കുഞ്ഞിമംഗലം

കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പെരുമ്പ, എടാട്ട്, പയ്യന്നൂര്‍ കോളേജ് സ്റ്റോപ്പ്, മല്ലര്‍ വെളിച്ചെണ്ണ മില്‍, എടാട്ട് സീക്ക്, എടാട്ട് നാഷണല്‍ ഹൈവേ പരിസരം എന്നീ ഭാഗങ്ങളില്‍ നാളെ (മെയ് 18) രാവിലെ ഒമ്പത് മണി മുതല്‍ അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

പഴയങ്ങാടി

പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അടുത്തില, കീയച്ചാല്‍, ചെവിടിച്ചാല്‍, രാമപുരം, വയലപ്ര എന്നീ ഭാഗങ്ങളില്‍ നാളെ (മെയ് 18) രാവിലെ 9.30 മുതല്‍ അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

മയ്യില്‍

മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അരയടത്ത് ചിറ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ (മെയ് 18) രാവിലെ ഒമ്പത് മുതല്‍ 5.30 മണി വരെ വൈദ്യുതി മുടങ്ങും.

മാതമംഗലം

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ താളിച്ചാല്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ (മെയ് 18) രാവിലെ ഒമ്പത് മുതല്‍ 5.30 മണി വരെ വൈദ്യുതി മുടങ്ങും.

തലശ്ശേരി

തലശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാവുംഭാഗം, മൈത്രി, ഇടത്തിലമ്പലം, മണ്ണയാട്, നഴ്‌സിംഗ് കോളേജ്, ഇല്ലിക്കുന്ന്, ചിറക്കല്‍ കാവ്, ബാലം, ഗുംട്ടി എന്നീ ഭാഗങ്ങളില്‍ നാളെ (മെയ് 18) രാവിലെ 10 മണി മുതല്‍ അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

മാടായി

മാടായി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ സദ്ദാംറോഡ്, കാലിക്കല്‍, ചടയന്‍ കോളനി, പ്രതിഭ, കോഴിബസാര്‍, സുല്‍ത്താന്‍ കനാല്‍, സൈദാര്‍ പള്ളി റോഡ് എന്നീ ഭാഗങ്ങളില്‍ നാളെ (മെയ് 18) രാവിലെ ഏഴ് മണി മുതല്‍ 12 മണി വരെ വൈദ്യുതി മുടങ്ങും.

പള്ളിക്കുന്ന്

പള്ളിക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പള്ളിക്കുന്ന് കോട്ടമ്മാര്‍കണ്ടി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ (മെയ് 18) രാവിലെ ഒമ്പത് മുതല്‍ അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

error: Content is protected !!