മറ്റന്നാൾ കണ്ണൂർ ജില്ലയിൽ റീപോളിംഗ് നടക്കുന്നത് ആറ് ബൂത്തുകളില്‍; ബൂത്തുകൾ പരിചയപ്പെടാം.

 

കണ്ണൂർ: കള്ളവോട്ട് നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പോളിംഗ് റദ്ദാക്കിയ ജില്ലയിലെ ആറ് ബൂത്തുകളില്‍ മറ്റന്നാൾ (മെയ് 19)ന് റീപോളിംഗ് നടത്തുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി അറിയിച്ചു.

റീപോളിങ് നടക്കുന്ന കണ്ണൂർ മണ്ഡലത്തിലെ ബൂത്തുകൾ.

  • തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ പാമ്പുരുത്തി മാപ്പിള എയുപി സ്‌കൂള്‍ (ബൂത്ത് നമ്പര്‍ 166)
  • ധര്‍മടം നിയമസഭാ മണ്ഡലത്തിലെ കുന്നിരിക്ക യുപി സ്‌കൂള്‍, വടക്കുഭാഗം (ബൂത്ത് നമ്പര്‍ 52)
  • ധര്‍മടം നിയമസഭാ മണ്ഡലത്തിലെ കുന്നിരിക്ക യുപി സ്‌കൂള്‍, തെക്കുഭാഗം (ബൂത്ത് നമ്പര്‍ 53)

റീപോളിങ് നടക്കുന്ന കാസര്‍ക്കോട് ലോക്സഭാ മണ്ഡലത്തിലെ ബൂത്തുകൾ.

  • കല്യാശ്ശേരി നിയമസഭാ മണ്ഡലത്തിലെ പിലാത്തറ യുപി സ്‌കൂള്‍ (ബൂത്ത് നമ്പര്‍ 19)
  • കല്യാശ്ശേരി നിയമസഭാ മണ്ഡലത്തിലെ പുതിയങ്ങാടി ജുമായത്ത് ഹൈസ്‌കൂള്‍- വടക്കു ഭാഗം (ബൂത്ത് നമ്പര്‍ 69)
  • കല്യാശ്ശേരി നിയമസഭാ മണ്ഡലത്തിലെ പുതിയങ്ങാടി ജുമായത്ത് ഹൈസ്‌കൂള്‍- തെക്കു ഭാഗം (ബൂത്ത് നമ്പര്‍ 70)

രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് ആറു മണിവരെയാണ് വോട്ടെടുപ്പ്. ഈ ബൂത്തുകളിലെ മുഴുവന്‍ വോട്ടര്‍മാരും വോട്ടെടുപ്പില്‍ പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

error: Content is protected !!