കേരളത്തെ വീണ്ടും അപമാനിച്ച് പിള്ള ; ഇന്ത്യയിൽ വികസനം എത്തിനോക്കാത്ത സ്ഥലമെന്ന് വിമർശനം

ഇ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ വി​ക​സ​നം എ​ത്തി​പ്പെ​ടാ​ത്ത പ്ര​ദേ​ശ​മാ​ണ് കേ​ര​ള​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള. വി​ക​സ​ന രം​ഗ​ത്ത് ഒ​ന്നും നേ​ടാ​ൻ സാ​ധി​ക്കാ​തെ ശ​രി​യാ​യ വി​ക​സ​നം എ​ത്തി​നോ​ക്കാ​ത്ത സം​സ്ഥാ​ന​മാ​ണ് കേ​ര​ള​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലെ ദേ​ശീ​യ​പാ​ത വി​ക​സ​നം ത​ട​സ​പ്പെ​ടു​ത്താ​ൻ കേ​ന്ദ്ര​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചെ​ന്ന ആ​രോ​പ​ണ​ത്തി​ന് വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സി​പി​എം ആ​സൂ​ത്രി​ത​മാ​യി വി​വാ​ദ​മു​ണ്ടാ​ക്കു​ക​യാ​ണ്. വ്യ​ക്തി​ഹ​ത്യ ന​ട​ത്തു​ന്ന നി​ല​പാ​ടി​നെ അ​പ​ല​പി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന് ത​ട​സം എ​ന്താ​ണെ​ന്ന് ഡ​ൽ​ഹി​യി​ൽ പോ​യി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. താ​ൻ കേ​ന്ദ്ര​ത്തി​ന് അ​യ​ച്ച ക​ത്തി​ൽ നി​യ​മാ​നു​സൃ​തം പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ദേ​ശീ​യ​പാ​ത വി​ഷ​യ​ത്തി​ൽ താ​ൻ ക​ത്ത​യ​ച്ച​ത് സി​പി​എ​മ്മു​കാ​ര​ട​ക്കം എ​ല്ലാ പാ​ർ​ട്ടി​യി​ലു​ള്ള​വ​ർ​ക്കും വേ​ണ്ടി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

error: Content is protected !!