സഞ്ചരിക്കുന്നതിനിടയിൽ വിമാനത്തിന് തീ പടരുന്ന വീഡിയോ ; റഷ്യയിൽ 41 ആളുകൾ വെന്ത് മരിച്ചു

റഷ്യയിൽ 41 പേരുടെ മരണത്തിന് ഇടയാക്കിയ വിമാന അപകടത്തിന്റെ വീഡിയോ പുറത്ത് വന്നു.തീയുമായി ട്രാക്കിലൂടെ സഞ്ചരിക്കുന്ന വിമാനത്തിനെയാണ് വിഡിയോയിൽ കാണാൻ കഴിയുക.ഞായറാഴ്ച്ച ഇന്ത്യൻ സമയം വൈകിട്ട് എട്ടരയോടെയാണ് വിമാനത്തിന് തീ പടർന്നത്.റഷ്യയിലെ ഷെറെമെത്യേവോ വിമാനത്താവളത്തില്‍നിന്ന് 78 യാത്രക്കാരുമായി മുര്‍മാന്‍ക് നഗരത്തിലേക്ക് പുറപ്പെട്ട സുഖോയ് സൂപ്പര്‍ജെറ്റ്-100 വിമാനത്തിനാണ് തീപിടിച്ചത്.

വിമാനം പറന്നുയർന്നയുടൻ തീപിടിച്ചതോടെ അടിയന്തര ലാൻഡിങ്ങിനുള്ള അനുമതി നൽകി.എന്നാൽ വിമാനം നിലത്തിറക്കാനുള്ള ആദ്യശ്രമം പരാജയപ്പെടുകയായിരുന്നു.തുടർന്ന് രണ്ടാം തവണയാണ് വിമാനം നിലത്തിറക്കാൻ കഴിഞ്ഞത്.ഇതിനോടിടയിൽ വിമാനത്തിന്റെ ഭൂരിഭാഗവും കത്തിയിരുന്നു.

മുപ്പത്തിയേഴ് ആളുകൾ രക്ഷപെട്ടതായിട്ടാണ് പുറത്ത് വരുന്ന വിവരം.

റൺവേയിലൂടെ തീയുമായി വിമാനം സഞ്ചരിക്കുന്ന വീഡിയോ കാണാം

error: Content is protected !!