ജനങ്ങളെ മാത്രമല്ല മൂർഖൻ പാമ്പിനെയും കയ്യിലെടുത്ത് പ്രിയങ്ക ; വീഡിയോ കാണാം

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ പാ​ന്പു​ക​ളു​മാ​യി കൂ​ട്ടു​കൂ​ടി എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി. യു​പി​എ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യു​ടെ മ​ണ്ഡ​ല​മാ​യ റാ​യ്ബ​റേ​ലി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പാ​ന്പാ​ട്ടി​ക​ളു​മാ​യി സം​വ​ദി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പ്രി​യ​ങ്ക പാ​ന്പു​ക​ളെ കൈ​യി​ലെ​ടു​ത്ത​ത്.

ഇ​തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. പാ​ന്പു​ക​ളെ പ്രി​യ​ങ്ക കൈ​യി​ൽ​പി​ടി​ക്കു​ന്ന​തും പാ​ന്പാ​ട്ടി​യു​ടെ കൂ​ട​യി​ൽ എ​ടു​ത്തു​വ​യ്ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം. പാ​ന്പു​ക​ളെ കൈ​കാ​ര്യം ചെ​യ്യു​ന്പോ​ൾ ഭ​യ​മോ മ​ടി​യോ അ​വ​ർ പ്ര​ക​ടി​പ്പി​ക്കു​ന്നു​മി​ല്ല.

error: Content is protected !!