പാമ്പുരുത്തിയിൽ വോട്ട് ചോദിക്കാനെത്തിയ ശ്രീമതി ടീച്ചറെ തടഞ്ഞു; ലീഗ് സിപിഎം സംഘർഷം.

പാമ്പുരുത്തിയില്‍ സിപിഎം, ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ലീഗ് പ്രവര്‍ത്തകരുടെ വീട്ടില്‍ വോട്ട് ചോദിക്കാനെത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.കെ.ശ്രീമതിയെ തടഞ്ഞെന്നാരോപിച്ചാണ് പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തുംതള്ളുമുണ്ടായത്. പൊലീസ് ഇടപെട്ട് പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചു. ലീഗിന് സ്വാധീനം ഉള്ള മേഖലയിലാണ് സംഘർഷം നടന്നത്. എന്നാല്‍ ഒരോ വീട്ടിലും കേറി നേരിട്ട് വോട്ട് ചോദിക്കുമെന്ന് പി.കെ ശ്രീമതി പറഞ്ഞു.

ലീഗിന്റെ അഭിമാനപോരാട്ടമാണ് പാമ്പുരുത്തിയിലെ റീപോളിങെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി പറഞ്ഞു. പോളിങ് ശതമാനം ഉയരും. സിപിഎം പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങളുടെ ആധികാരികത തിരഞ്ഞെടുപ്പ് കമ്മിഷന്‍ പരിശോധിച്ചില്ലെന്നും അബ്ദുല്‍ കരീം ചേലേരി കണ്ണൂരില്‍ പറഞ്ഞു.

error: Content is protected !!