‘തോമാ ശ്ലീഹാ വന്നില്ലായിരുന്നെങ്കിൽ ഞാൻ വല്ല കേശവൻ നായരോ മറ്റോ ആയേനെ ‘ – ബിജെപി ബന്ധത്തിന് പിസിയുടെ വിശദീകരണം

തോമാശ്ലീഹ വന്നില്ലായിരുന്നുവെങ്കിൽ ഞാനിപ്പോ വല്ല കേശവൻ നായരും ആയിരിന്നിക്കുമെന്ന് പി.സി.ജോർജ് എംഎൽഎ. ബിജെപിയുമായി അകന്ന് നിൽക്കേണ്ട കാര്യമില്ലെന്നറിയിച്ചാണ് പൂഞ്ഞാർ എംഎൽഎയുടെ ഇത്തരമൊരു പ്രതികരണം. ‘നമ്മൾ എല്ലാവരും ഹിന്ദുക്കളാണ് തോമാശ്ലീഹ വന്നില്ലായിരുന്നുവെങ്കിൽ ഞാനിപ്പോള്‍ വല്ല കേശവൻ നായർ ആയിരിക്കും’ എന്നാണ് ബിജെപിയുമായി അടുപ്പത്തെ വിശദീകരിക്കുന്നതിനിടെ പി.സി ജോർജ് പറഞ്ഞത്.

പത്തനംതിട്ടയിലും തിരുവനന്തപുരത്തും താമര വിരിയുമെന്നും മോദി തന്നെ അടുത്ത പ്രധാനമന്ത്രിയാകുമെന്നുമുള്ള കാര്യത്തിലും പിസിക്ക് സംശയമില്ല. ഈ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്കുള്ള പിന്തുണ പി.സി ജോർജ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നതാണ്. ഇതിനിടെ കേരള ജനപക്ഷം പിരിച്ചു വിട്ട് പുതിയ പാർട്ടി രൂപീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഷോൺ ജോർജ് ചെയർമാനായിരിക്കുന്ന പാർട്ടിയിൽ രക്ഷാധികാരി സ്ഥാനത്ത് മാത്രം തുടരുമെന്നാണ് പി.സി അറിയിച്ചിരിക്കുന്നത്.

error: Content is protected !!