ഡോ എൻ ആർ മാധവമേനോന് മുഖ്യമന്ത്രിയുടെ അനുശോചനം

അന്തരിച്ച നാഷണൽ ലോ സ്കൂൾ സ്ഥാപക ഡയറക്ടർ ഡോ.എൻ ആർ മാധവമേനോന് മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.തി​രു​വ​ന​ന്ത​പു​ര​ത്തെ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സം​സ്കാ​രം ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് ശാ​ന്തി​ക​വാ​ട​ത്തി​ൽ. ഭാ​ര്യ: ര​മാ​ദേ​വി. മ​ക​ൻ: ര​മേ​ശ്.

കൊൽക്കത്തയിലെ നാ​ഷ​ന​ൽ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ജു​ഡീ​ഷ​ൽ സ​യ​ൻ​സ​സി​ന്‍റെ വൈ​സ് ചാ​ൻ​സ​ല​റാ​യും ഭോ​പ്പാ​ലി​ലെ നാ​ഷ​ണ​ൽ ജു​ഡീ​ഷ​ൽ അ​ക്കാ​ദ​മി​യു​ടെ ആ​ദ്യ ഡ​യ​റ​ക്ട​റാ​യും പ്ര​വ​ർ​ത്തി​ച്ചു. 2003-ൽ ​രാ​ജ്യം പ​ത്മ​ശ്രീ ന​ൽ​കി ആ​ദ​രി​ച്ചു. നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ട്ടേ​റെ പു​സ്ത​ക​ങ്ങ​ൾ ര​ചി​ച്ചി​ട്ടു​ണ്ട്.

error: Content is protected !!