കമ്മ്യൂണിസ്റ്റുകള്‍ക്ക് തോല്‍വി വിഷയമല്ല ; പോരാട്ടം തുടരും : എംബി രാജേഷ്

പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ അട്ടിമറി മുന്നേറ്റത്തില്‍ പ്രതികരണവുമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും നിലവിലെ എംപിയുമായ എംബി രാജേഷ്. സംസ്ഥാനത്താകമാനം ന്യൂനപക്ഷ ഏകീകരണം നടന്നു, തോല്‍വി കമ്യൂണിസ്റ്റുകളെ സംബന്ധിച്ചിടത്തോളം ഒരു വിഷയമല്ല. പോരാട്ടം തുടരുമെന്നും എംബി രാജേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു.

പൊതുവേ സംസ്ഥാനത്തെ എല്‍ഡിഎഫിന്‍റെ പ്രകടനം മോശമാണ്. പ്രാഥമികമായ വിവരങ്ങള്‍ വെച്ചാണ് താന്‍ പ്രതികരിക്കുന്നതെന്നും എന്താണ് സംഭവിച്ചതെന്ന് വിശദമായി പരിശോധിച്ച ശേഷം പ്രതികരിക്കാമെന്നും എംബി രാജേഷ് കൂട്ടിച്ചേര്‍ത്തു.

error: Content is protected !!