മട്ടന്നൂരിൽ മിന്നലേറ്റ് രണ്ട് യുവാക്കൾ മരച്ചു

മട്ടന്നൂർ: മിന്നലേറ്റ് രണ്ട് യുവാക്കൾ മരിച്ചു. 19 ാം മൈലിൽ വാടക മുറിയിൽ താമസിക്കുന്ന ബിഹാർ സ്വദേശികളായ ജയപ്രകാശ് (25), അമൃത് ലാൽ (26) എന്നിവരാണ് മരിച്ചത് . ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. കെട്ടിടത്തിന്റെ മുകളിലുണ്ടായിരുന്ന ഇവർ ഇയർഫോൺ ഉപയോഗിച്ചതാണ് അപകടത്തിന് കാരണമായതെന്ന് സംശയിക്കുന്നു. മിന്നലേറ്റ ഉടനെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കണ്ണൂരിലേക്കും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരും പെയിന്റിംഗ് തൊഴിലാളികളാണ്

 

error: Content is protected !!