വിമാന ചക്രത്തിന് അടിയിൽപെട്ട് മലയാളി യുവാവിന് ദാരുണാന്ത്യം

കുവൈത്തിൽ വിമാനത്തിന്റെ ചക്രത്തിനടിയിൽപെട്ട് മലയാളി മരിച്ചു. കുവൈത്ത് എയർവേസ് ടെക്നീഷ്യനായ തിരുവനന്തപുരം കുറ്റിച്ചൽ പൊള്ളാട്ട്തി കോടം സ്വദേശി ആനന്ദ് രാമചന്ദ്രനാണ് മരിച്ചത്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടാക്സി വേയിൽ തിങ്കളാഴ്ച വൈകീട്ട് ആണ് അപകടം സംഭവിച്ചത്. പാർക്കിംഗ് ബേയിലേക്ക് കെട്ടി വലിച്ച് കൊണ്ട് പോകുന്നതിനിടെയുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് വിമാനത്തിന്റെ മുൻ ചക്രം കയറിയിറങ്ങുകയായിരുന്നു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് കുവൈത്ത് എയർവേസ് ട്വിറ്ററിൽ അറിയിച്ചു. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് വൈകീട്ട് കുവൈത്ത് എയർവേസ് വിമാനത്തിൽ നാട്ടിലേക്ക് കൊണ്ട് പോകും.

error: Content is protected !!