എരിഞ്ഞോളി മൂസയുടെ ഖബറടക്കം നടന്നു

എരഞ്ഞോളി മൂസക്ക് പിറന്ന നാടിൻറെ അന്ത്യാഞ്ജലി.ഇന്ന് രാവിലെ 9 മുതൽ 11 മണിവരെ തലശേരി മുൻസിപ്പൽ ടൗൺഹാളിൽ പൊതുദർശനത്തിന് വെച്ച ശേഷം വിലാപയാത്രയായി മൊട്ടാമ്പുറം ജമാഅത്ത് പള്ളിയിൽ എത്തിച്ച് നമസ്ക്കാരം നടത്തി.തുടർന്ന് 12.30 ന് ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിച്ചു.

ദുഃഖാചരണത്തിന്റെ ഭാഗമായി തലശേരിയിലും പരിസരപ്രദേശങ്ങളിലും കടകമ്പോളങ്ങൾ ഉച്ചവരെ അടച്ചിട്ടു.നിരവധി രാഷ്ട്രീയ സാമൂഹ്യരംഗത്തെ പ്രമുഖരാണ് ടൗൺഹാളിൽ അദ്ദേഹത്തെ അവസാനമായി കാണാൻ എത്തിയത്.സഹപ്രവർത്തകരും വൻ ജനാവലിയും ടൗൺഹാളിലേക്ക് എത്തിച്ചേർന്നു.

ചലച്ചിത്ര താരം ഇന്ദ്രൻസ് രാഷ്ട്രീയ പ്രമുഖരായ എംവി ജയരാജൻ,പി.ശശി,എം.വി ഗോവിന്ദൻ മാസ്റ്റർ,എൻ ഹരിദാസ്,പി.വി സൈനുദ്ധീൻ ഫോക്‌ലോർ അക്കാദമി ചെയർമാൻ സി.ജെ കുട്ടപ്പൻ,പ്രോഗ്രാം ഓഫീസർ ലവ്‌ലിൻ എന്നിങ്ങനെ നിരവധി പേർ എത്തിച്ചേർന്നു.

error: Content is protected !!