കുമ്മനം കേന്ദ്ര മന്ത്രിയാകാൻ സാധ്യത

കുമ്മനം രാജശേഖരന്‍ കേന്ദ്രമന്ത്രിയാകുന്നതിനു സാധ്യത വര്‍ധിച്ചു. മന്ത്രിപദം സംബന്ധിച്ചു കേന്ദ്രനേതാക്കള്‍ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളില്‍ ചിലരുമായി ആശയവിനിമയം നടത്തി. പരിസ്ഥിതി അടക്കമുള്ള വകുപ്പുകള്‍ കുമ്മനത്തിനു നല്‍കുന്നതിനെക്കുറിച്ചാണു ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. കേന്ദ്ര നേതൃത്വത്തിന്റേതാകും അന്തിമ തീരുമാനം.

തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ പരാജയപ്പെട്ടെങ്കിലും കുമ്മനത്തിന് പ്രധാനപ്പെട്ട സ്ഥാനം നല്‍കണമെന്നു കേന്ദ്ര നേതൃത്വം ആഗ്രഹിക്കുന്നു. കുമ്മനത്തിനു കേന്ദ്രമന്ത്രി പദവി നല്‍കുന്നത് കേരളത്തിലെ പാര്‍ട്ടിക്കും ഗുണകരമാകുമെന്നാണു വിലയിരുത്തല്‍.

കുമ്മനത്തിനു പുറമെ ഒരാള്‍ക്കുകൂടി മന്ത്രിപദം ലഭിക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകളാണു ബിജെപിയില്‍ നടക്കുന്നത്. സുരേഷ്ഗോപിയുടേയും വി.മുരളീധരന്റെയും പേരുകള്‍ക്കാണു മുന്‍തൂക്കം. രണ്ടുപേരും രാജ്യസഭാ അംഗങ്ങളാണ്. തൃശൂരിലെ പ്രകടനമാണു സുരേഷ് ഗോപിയുടെ ഗ്രാഫ് ഉയര്‍ത്തിയത്.

error: Content is protected !!