യു പിയില്‍ ബി എസ് പി നേതാവും അനന്തരവനും അജ്ഞാതരുടെ വെടിയേറ്റു മരിച്ചു.

ലക്‌നൗ: യു പിയില്‍ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി (ബി എസ് പി) നേതാവും അനന്തരവനും അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. ബി എസ് പി നേതാവ് ഹാജി അഹ്‌സന്‍, അനന്തരവന്‍ ഷാദാബ് എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്കു ശേഷം മൂന്നോടെ നാജിയാബാദ് പട്ടണത്തിലെ അഹ്‌സന്റെ ഓഫീസിനു പുറത്തു വെച്ചായിരുന്നു സംഭവം. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

ഒരാഴ്ച മുമ്പ് കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ സജീവമായി പങ്കെടുത്തിരുന്ന ബി ജെ പി പ്രവര്‍ത്തകന് വീടിനു പുറത്തു വച്ച് വെടിയേറ്റിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ ലക്‌നൗവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഈ കേസില്‍ 24 മണിക്കൂറിനകം മൂന്നു പ്രതികളെ പോലീസ് പിടികൂടിയിരുന്നു. രണ്ടുപേര്‍ ഒളിവിലാണ്.

error: Content is protected !!