കൂത്താട്ടുകുളത്ത് കാർ അപകടം ; 2 പേർ മരിച്ചു

എംസി റോഡിൽ കൂത്താട്ടുകുളത്തിന് സമീപം അന്പലംകുന്നിൽ കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് വിദ്യാർഥി ഉൾപ്പടെ രണ്ടു പേർ മരിച്ചു. കോട്ടയം പള്ളിക്കത്തോട് സ്വദേശി പുതുപ്പറന്പിൽ അനിയുടെ മകൻ എബി അനി (14), അനിയുടെ ജേഷ്ഠന്‍റെ മകൾ അലീന എൽസ ജേക്കബ് (18) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന അനിക്ക് പരിക്കേറ്റു. ഇയാളെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. വിദേശത്തു നിന്നെത്തിയ അലീനയെ നെടുന്പാശേരി വിമാനത്താവളത്തിൽ നിന്നും കൂട്ടിക്കൊണ്ടുവരാൻ പോയതായിരുന്നു പിതാവും മകനും. മൂവരും കാറിൽ വീട്ടിലേക്ക് മടങ്ങുന്പോഴാണ് അപകടമുണ്ടായത്.

കാർ ഓടിച്ചിരുന്ന അനി ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായി കരുതപ്പെടുന്നത്. അപകടത്തിൽ കാർ നിശേഷം തകർന്നു. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

error: Content is protected !!