എലികൾക്ക് അടക്കം വംശനാശം ; 20 ലക്ഷം പൂച്ചകളെ കൊന്നൊടുക്കൻ ഓസ്‌ട്രേലിയ

പൂച്ച പെറ്റുപെരുകിയത് തലവേദനയായി ഓസ്‌ട്രേലിയ .ഓസ്‌ട്രേലിയൻ തെരുവുകളിൽ ഏകദേശം 60 ലക്ഷത്തോളം പൂച്ചകൾ അലഞ്ഞുതിരിഞ്ഞുനടക്കുന്നതായാണ് കണക്ക്.ഇത് ചെറുജീവികളെയും മറ്റും ഭക്ഷണമാക്കുന്നതാണ് പ്രധാന പ്രശ്നം.

ജൈവവൈവിധ്യത്താൽ സമ്പന്നമായ രാജ്യങ്ങളിൽ ഒന്നാണ് ആസ്ട്രേലിയ.എന്നാൽ ഇന്ന് ഇവിടെ വ്യത്യസ്ത ഇനത്തിൽ പെട്ട എലികൾ ഉൾപ്പടെ നിരവധി പക്ഷികളും ചെറു ജീവികളും പൂച്ചക്ക് ഭക്ഷണമാകുന്നുണ്ട്.പൂച്ചകളുടെ എണ്ണത്തിൽ കുറവുണ്ടായില്ലെങ്കിൽ ഇനിയും ചെറുജീവികൾ ഇല്ലാതാകുമെന്നാണ് പരിസ്ഥിതി ശാസ്ത്രജ്ഞമാരുടെ മുന്നറിയിപ്പ്.ഔസ്ട്രേലിയയിൽ 20 ഓളം സസ്തനികൾ വംശനാശ ഭീഷണി നേരിടുന്നതായാണ് കണക്ക്.ഓസ്‌ട്രേലിയയിൽ മാത്രമല്ല അയൽരാജ്യമായ ന്യൂസിലാൻഡിലും സമാനമായ സാഹചര്യമാണുള്ളത്.

20 ലക്ഷത്തോളം പൂച്ചകളെ ഇല്ലാതാക്കാനാണ് തീരുമാനം.ആദ്യഘട്ടത്തിൽ കെണിവെച്ച് പിടിച്ചും വെടിവെച്ചുമായിരുന്നു പൂച്ചകളെ കൊന്നൊടുക്കിയത്.ഭക്ഷണത്തിൽ വിഷം ചേർത്ത് നൽകിയാണ് ഇപ്പോൾ ഇവയെ ഇല്ലാതാക്കുന്നത്.കംഗാരു, കോഴി തുടങ്ങിയവയുടെ മാംസം പാകം ചെയ്ത് വിഷം കലര്‍ത്തിയ ശേഷം വ്യോമമാര്‍ഗം ഈ ജീവികളുടെ സഞ്ചാരപാതകളില്‍ കൊണ്ടിടുകയാണ് ചെയ്യുന്നത്.ഇത് ഭക്ഷിച്ച് 15 മിനിറ്റിനുള്ളില്‍ പൂച്ച ചാവുകയാണ് പതിവ്.

എന്നാൽ ജീവി സ്നേഹികൾ ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.പൂച്ചകൾ മാത്രമല്ല ചെറുജീവികളുടെ നാശത്തിന് കാരണം എന്നാണ് ഇവരുടെ വാദം.വൻ തോതിലുള്ള നഗരവൽക്കരണവും,ഖനനവും ചെറുജീവികളുടെ വംശനാശത്തിന് കാരണമാകുന്നതായും പറയുന്നു .

error: Content is protected !!