ഒരു എഫ്ബി കമന്റിലൂടെയും ജീവൻ രക്ഷിച്ച് കെ കെ ഷൈലജ ; സാമൂഹ്യമാധ്യമങ്ങളിൽ ടീച്ചർക്ക് ‘അമ്മവേഷം’

ഹൃ​ദ​യ സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ളെ​ത്തു​ട​ർ​ന്നു മ​ല​പ്പു​റം പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ​ നി​ന്ന് ഒ​രു ദി​വ​സം പ്രാ​യ​മു​ള്ള പെ​ണ്‍​കു​ഞ്ഞി​നെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി കൊ​ച്ചി​യി​ലെ ലി​സി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ഷൈ​ല​ജ​യു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ൽ കു​ഞ്ഞി​ന്‍റെ മാ​താ​വി​ന്‍റെ സ​ഹോ​ദ​ര​ൻ രോ​ഗ​വി​വ​രം അ​റി​യി​ച്ച​തി​നു പി​ന്നാ​ലെ സ​ർ​ക്കാ​ർ ഇ​ട​പെ​ടു​ക​യും വി​ദ​ഗ്ദ്ധ ചി​കി​ത്സ ഏ​ർ​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന കു​ഞ്ഞി​നെ ഇ​ന്നു പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണു കൊ​ച്ചി​യി​ലെ​ത്തി​ച്ച​ത്. മ​ല​പ്പു​റം ജി​ല്ല​യി​ലെ എ​ട​ക്ക​ര സ്വ​ദേ​ശി​ക​ളാ​ണ് കു​ഞ്ഞി​ന്‍റെ കു​ടും​ബം.

പീ​ഡി​യാ​ട്രി​ക് കാ​ർ​ഡി​യോ​ള​ജി ഐ​സി​യു​വി​ൽ പ്ര​വേ​ശി​പ്പി​ച്ച കു​ഞ്ഞി​നെ നി​രീ​ക്ഷി​ച്ചു​വ​രു​ന്ന​താ​യും ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ന്ന​തു സം​ബ​ന്ധി​ച്ച വി​ദ​ഗ്ധ പ​രി​ശോ​ധ​ന​ക​ൾ​ക്കു​ശേ​ഷം തീ​രു​മാ​ന​മെ​ടു​ക്കും.നവജാത ശിശുവിന്റെ ആരോഗ്യനില തൃപ്തികരമാണ്.ഹൃദയത്തിൽനിന്ന് ശ്വാ​സ​കോ​ശ​ത്തി​ലേ​ക്കു ര​ക്തം എ​ത്തി​ക്കു​ന്ന വാ​ൽ​വ് ഇ​ല്ലാ​ത്ത​തി​നാ​ൽ ശ്വാ​സ​കോ​ശ​ത്തി​ലേ​ക്കു ര​ക്ത​യോ​ട്ട​മി​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഹൃ​ദ​യ​ത്തി​ൽ ഒ​രു ദ്വാ​ര​വും പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. ര​ക്ത​ത്തി​ലെ ഓ​ക്സി​ജ​ന്‍റെ അ​ള​വ് കു​റ​വാ​ണ്. മ​രു​ന്നു​ക​ൾ ന​ൽ​കി​യാ​ണു നി​ല​വി​ൽ ര​ക്ത​യോ​ട്ടം ന​ട​ത്തു​ന്ന​ത്. ശ്വാ​സ​കോ​ശ​ത്തി​ലേ​ക്കു ര​ക്ത​യോ​ട്ടം കൂ​ട്ടാ​നു​ള്ള ശ​സ്ത്ര​ക്രി​യ​യാ​കും ആ​ദ്യം ന​ട​ത്തു​ക​യെ​ന്നും കൃ​ത്രി​മ വാ​ൽ​വ് ഘ​ടി​പ്പി​ക്കു​ന്ന​തും ഹൃ​ദ​യ​ത്തി​ലെ ദ്വാ​രം അ​ട​യ്ക്കു​ന്ന​തും ര​ണ്ടാം ഘ​ട്ട ശ​സ്ത്ര​ക്രി​യ​യി​ലാ​കും ചെ​യ്യു​ക​യെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഓ​ക്സി​ജ​ന്‍റെ അ​ള​വ് ശ​രി​യാ​യ നി​ല​യി​ലാ​ണെ​ങ്കി​ൽ ആ​ദ്യ​ഘ​ട്ട ശ​സ്ത്ര​ക്രി​യ ഇ​ന്നു​ത​ന്നെ ന​ട​ത്താ​നൊ​രു​ങ്ങു​ക​യാ​ണ് ഡോ​ക്ട​ർ​മാ​ർ.

ബു​ധ​നാ​ഴ്ച രാ​വി​ലെ 9.30ഓ​ടെ​യാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ കു​ഞ്ഞ് ജ​നി​ച്ച​ത്. കു​ഞ്ഞി​ന്‍റെ ഹൃ​ദ​യ​വാ​ൽ​വി​നു ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​തു​മൂ​ലം വി​ദ​ഗ്ധ ചി​കി​ത്സ ആ​വ​ശ്യ​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ചു. കൊ​ച്ചി​യി​ലെ മ​റ്റൊ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​ലോ അ​ല്ലെ​ങ്കി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തോ എ​ത്തി​ക്കാ​നാ​യി​രു​ന്നു ആ​ദ്യം റ​ഫ​ർ ചെ​യ്തി​രു​ന്ന​ത്. ത​ങ്ങ​ളു​ടെ അ​ന്വേ​ഷ​ണ​ത്തി​ൽ നി​ല​വി​ൽ അ​വി​ടെ അ​തി​നു​ള്ള സാ​ഹ​ച​ര്യ​മി​ല്ലാ​ത്ത​തി​നാ​ൽ സ​ഹാ​യി​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു കു​ഞ്ഞി​ന്‍റെ മാ​താ​വി​ന്‍റെ സ​ഹോ​ദ​ര​ൻ മ​ന്ത്രി​യു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ൽ അ​റി​യി​ച്ച​ത്. ഉ​ട​ൻ​ത​ന്നെ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട മ​ന്ത്രി ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഇ​തു സം​ബ​ന്ധി​ച്ച് പ​രി​ശോ​ധി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു. സം​ഭ​വം സ​ത്യ​മാ​ണെ​ന്ന് മ​ന​സി​ലാ​യ​തോ​ടെ രാ​ത്രി​യി​ൽ ത​ന്നെ കൊ​ച്ചി​യി​ലേ​ക്കു മാ​റ്റു​ക​യു​മാ​യി​രു​ന്നു.

കു​ട്ടി​യു​ടെ ചി​കി​ത്സ ഹൃ​ദ്യം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി സൗ​ജ​ന്യ​മാ​യി ന​ട​ത്താ​ൻ ക​ഴി​യു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചി​രു​ന്നു. ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ലി​നെ​ക്കു​റി​ച്ച് അ​റി​ഞ്ഞ​തോ​ടെ നി​ര​വ​ധി​പേ​രാ​ണ് മ​ന്ത്രി​യെ പ്ര​ശം​സി​ച്ച് ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ രം​ഗ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്.

error: Content is protected !!