സിനിമ താരം സ്ഥാനാർത്ഥി ; ഫോട്ടോ എടുക്കുന്ന തിരക്കിൽ സ്റ്റേജ് തകർന്നു (വീഡിയോ)

തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക്കൊ​പ്പം സെ​ൽ​ഫി​യെ​ടു​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ക​രു​ടെ തി​ര​ക്കി​ൽ സ്റ്റേ​ജ് ത​ക​ർ​ന്നു. പ​ശ്ചി​മ ബം​ഗാ​ളി​ലെ ബാ​സി​ർ​ഹ​ട്ടി​ലെ തൃ​ണ​മൂ​ൽ സ്ഥാ​നാ​ർ​ഥി​യും പ്ര​സി​ദ്ധ ബം​ഗാ​ളി അ​ഭി​നേ​ത്രി​യു​മാ​യ നു​സ്ര​ത് ജ​ഹാ​നൊ​പ്പം സെ​ൽ​ഫി​യെ​ടു​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് അ​പ​ക​ട​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

ഗോ​പി​ബ​ല്ല​ഭ്പൂ​രി​ൽ നു​സ്ര​ത് ജ​ഹാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ന​ട​ത്ത​വെ​യാ​യി​രു​ന്നു സം​ഭ​വം. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. സ്റ്റേ​ജ് അ​ധി​കം ഉ​യ​ര​ത്തി​ലാ​യി​രു​ന്നി​ല്ല എ​ന്ന​ത് അ​പ​ക​ട​ത്തി​ന്‍റെ കാ​ഠി​ന്യം കു​റ​ച്ചു.

സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. നു​സ്ര​ത് ജ​ഹാ​ൻ പ്ര​ദേ​ശ​ത്തെ എം​എ​ൽ​എ​യു​മാ​യി സം​സാ​രി​ക്കു​ന്ന​തും നി​ര​വ​ധി​പേ​ർ സ്ഥാ​നാ​ർ​ഥി​ക്കൊ​പ്പം സെ​ൽ​ഫി​യെ​ടു​ക്കാ​ൻ എ​ത്തു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം. അ​പ​ക​ട​മു​ണ്ടാ​യെ​ങ്കി​ലും മ​ന​സാ​ന്നി​ധ്യം കൈ​വി​ടാ​തെ നു​സ്ര​ത് ജ​ഹാ​ൻ മൈ​ക്ക് എ​ടു​ത്ത് ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്നു വി​ളി​ച്ചു പ​റ​യു​ന്ന​തും വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്.

error: Content is protected !!