കണക്കിന് മാർക്ക് കുറഞ്ഞ വിഷമത്തിൽ ചേർത്തലയിലെ പ്ലസ്ടു വിദ്യാർത്ഥിനി കടലിൽ ചാടി.

 

ആലപ്പുഴ∙ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ കടലിൽ കാണാതായി. . ചേർത്തല മായിത്തറ കളത്തിൽ വെളിയിൽ ഉദയകുമാറിന്റെ മകൾ സാന്ദ്ര (17) യെയാണ് അർത്തുങ്കലിൽ നിന്നു കാണാതായത്. സാന്ദ്രയ്ക്ക് പ്ലസ് ടു പരീക്ഷയിൽ ഗണിതശാസ്ത്രത്തിനു മാർക്ക് കുറവായിരുന്നു. ഇതാണ് കുട്ടി കടലിൽ ചാടി ആത്മഹത്യാ ശ്രമം നടത്താൻ കാരണമെന്ന് പൊലീസ് പറയുന്നു. ഒപ്പമുണ്ടായിരുന്ന കൂട്ടുകാരി തടയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വിദ്യാർത്ഥിനിയ്ക്കായി തിരച്ചിൽ തുടരുകയാണ്.

You may have missed

error: Content is protected !!