ഹാഷിഷ് ഓയിലുമായി കണ്ണൂരിൽ ഒരാൾ പിടിയിൽ

കണ്ണൂരിൽ 20 ഗ്രാം ഹാഷിഷ് ഓയിലുമായി ഒരാൾ പിടിയിൽ.പുഴാതിയിലെ കെ കെ റഷീദിന്‍റെ മകൻ കെ കെ കബീറാണ് പിടിയിലായത്.കണ്ണൂർ എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എം ദിലീപും സംഘവും നടത്തിയ അന്വേഷണത്തിലാണ് കബീർ പിടിയിലായത്.

ഹാഷിഷ് ഓയിൽ കൈവശം വെച്ച കുറ്റത്തിന് എൻ ഡി പി എസ് വകുപ്പ് പ്രകാരമാണ് കേസെടുത്തത്.കണ്ണൂർ ഐ ബിയിലെ പ്രിവന്‍റീവ് ഓഫീസറായ ദിലീപ് സി വി ,കണ്ണൂർ റേഞ്ച് ഓഫീസിലെ പ്രിവന്‍റീവ് ഓഫീസർ എൻ.പദ്മനാഭൻ,എം കെ സന്തോഷ്, സി ഇ മാരായ ഉമേഷ് കെ,സുജിത് ഇ,ഷെബിൻ കെ.ഡബ്ല്യൂ,സി ഇ ഒ രധിക എന്നിവർ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

error: Content is protected !!