ഇരിട്ടി ടൗണിൽ നൂറ് രൂപയുടെ കള്ളനോട്ട് കണ്ടെത്തി

ഇരിട്ടി ടൗണിൽ പുതിയ നൂറ് രൂപയുടെ കള്ളനോട്ട് കണ്ടെത്തി.വഴിയോരക്കച്ചവടക്കാരനായ കല്ലേരിക്കൽ ബാബുവിനാണ് ഇത് ലഭിച്ചത്.നിറത്തിലും വലുപ്പത്തിലും കാര്യമായ വ്യത്യാസങ്ങൾ ഇല്ലാത്തതിനാൽ ആദ്യം ഇത് തിരിച്ചറിഞ്ഞിരുന്നില്ല.

നോട്ട് ഇരിട്ടി പോലീസിനെ ഏൽപ്പിച്ചു.ആരാണ് ഇയാൾക്ക് കള്ളനോട്ട് നൽകിയത് എന്നതിൽ വ്യക്തതയില്ല.അതെ സമയം ജില്ലയിൽ കള്ളനോട്ടുകൾ കറങ്ങുന്നുണ്ട് എന്ന സംശയം ബലപ്പെടുത്തുന്നതാണ് സംഭവം.

error: Content is protected !!