സംസ്ഥാനത്ത് സ്വർണ വില കൂടി

കേരളത്തിൽ സ്വർണ വില വീണ്ടും കൂടി . ഗ്രാമിന് 10 രൂപയാണ് ഇന്ന് ഉയര്‍ന്നത്. പവന് 80 രൂപയും വര്‍ധിച്ചു. ഗ്രാമിന് 2,985 രൂപയാണ് ഇന്നത്തെ സ്വര്‍ണവില.

ഒരു പവന്‍ സ്വര്‍ണത്തിന് 23,880 രൂപയാണ് ഇന്നത്തെ നിരക്ക്. മെയ് പത്തിന് ഗ്രാമിന് 2,975 രൂപയും പവന് 23,800 രൂപയുമായിരുന്നു നിരക്ക്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് സ്വര്‍ണത്തിന് കേരള വിപണിയില്‍ രേഖപ്പെടുത്തിയത്.

ആഗോളവിപണിയിലും സ്വർണവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു ട്രോയ് ഔൺസ് സ്വർണത്തിന് (31.1 ഗ്രാം) 1,284.61 ഡോളറാണ് ഇന്നത്തെ നിരക്ക്.

error: Content is protected !!