മോദി മാനസിക രോഗിയെപ്പോലെ പെരുമാറുന്നുവെന്ന് കോൺഗ്രസ്

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി അഴിമതിക്കാരനാണെന്ന നരേന്ദ്ര മോദിയുടെ പ്രസ്താവനക്കെതിരെ രൂക്ഷ വിമ‍ർശനവുമായി കോൺഗ്രസ്. നരേന്ദ്ര മോദിക്ക് രോഗാതുരമായ മാനസികാസവസ്ഥയാണ്. പരാജയഭീതിമൂലം അദ്ദേഹം മാനസിക രോഗിയെപ്പോലെ പെരുമാറുകയാണെന്നും രാജ്യം മോദിക്ക് മാപ്പ് നൽകില്ലെന്നും കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു.

ഏറ്റവും വലിയ അഴിമതിക്കാരനായാണ് രാഹുലിന്‍റെ പിതാവ് രാജീവ് ഗാന്ധി മരണമടഞ്ഞതെന്നായിരുന്നു പ്രധാനമന്ത്രിയുടെ വിവാദ പ്രസ്താവന. എന്നാൽ സ്വന്തം അഴിമതിക്കറ അച്ഛന്‍റെ പേരിൽ ചാർത്തിയുള്ള മോദിയുടെ രക്ഷപ്പെടൽ ഫലം കാണില്ലെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ തിരിച്ചടിച്ചിരുന്നു. അഴിമതിക്കാരനാണെന്ന പരാമർശം രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വത്തെ അപമാനിക്കലാണെന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ മറുപടി.

ഗുജറാത്തിലെ ഗാന്ധിനഗറിൽ അന്തരിച്ച ബിജെപി നേതാവ് ജെ കൃഷ്ണ മുർത്തിയുടെ സ്വത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി കൈയ്യേറി വച്ചിരിക്കുകയാണ്. കൃഷ്ണമൂർത്തി മരിച്ചാൽ അദ്ദേഹത്തിന്‍റെ കുടുംബത്തിനു ലഭിക്കേണ്ട സ്വത്താണ് മോദി കൈവശം വച്ചിരിക്കുന്നതെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.

error: Content is protected !!